സഊദിയിൽ പൊതു സ്ഥലത്ത് സംഘർഷം: സംഘട്ടനത്തിനിടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു, ഏഴു പേർ അറസ്റ്റിൽ

0
2769

റിയാദ്: സഊദിയിൽ പൊതു സ്ഥലത്ത് ഉണ്ടായ സംഘട്ടനത്തിനിടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. വടക്കൻ സഊദിയിലെ തബൂക്കിലാണ് സംഘർഷത്തിൽ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടത്. ഒരു കൂട്ടം ആളുകൾ തമ്മിൽ പരസ്പരം ഏറ്റു മുട്ടുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തിൽ ഏഴു പേരെ അറസ്റ്റ് ചെയ്തതായി തബൂക്ക് മേഖല പോലീസ് അറിയിച്ചു. വെടിവയ്പ്പിനും ഒരാളുടെ മരണത്തിനും ഇടയായ സംഘർഷത്തിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏഴു പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങളും വിവരണങ്ങളും പോലീസ് പുറത്ത് വിട്ടു.

ഏതാനും പേരെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസിന് റിപ്പോർട്ട് ലഭിച്ചിരുന്നു. മൂർച്ചയുള്ള വസ്തു കൊണ്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ആശുപത്രിയിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതായി തബൂക്ക് പോലീസിസ് മാധ്യമ വക്താവ് പറഞ്ഞു.

പൊതുസ്ഥലത്ത് നിരവധി ആളുകളുമായി നടന്ന കൂട്ട വഴക്കിനെ തുടർന്നാണ് പരിക്ക് ഉണ്ടായതെന്ന് അനുമാന നടപടിക്രമങ്ങളിൽ നിന്ന് കണ്ടെത്തിയതായി വക്താവ് കൂട്ടിച്ചേർത്തു.

സംഭവത്തിൽ ഉൾപ്പെട്ട 7 പൗരന്മാരെ അറസ്റ്റ് ചെയ്യുകയും അവരുടെ ആയുധങ്ങൾ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

പോലീസ് പുറത്ത് വിട്ട വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക