തമിഴ്നാട് സ്വദേശി സഊദിയിൽ മരിച്ചു

0
1506

ജുബൈൽ: തമിഴ്നാട് സ്വദേശി സഊദിയിൽ മരിച്ചു.തമിഴ്നാട് തൃച്ചിനാപ്പള്ളി കാവേരി പാളയം സ്വദേശി പുരവിയൻ ചിന്നമുത്തു(51) ആണ് ജുബൈലിൽ മരിച്ചത്.സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താമസസ്ഥലത്ത് അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ തലയിൽ രക്തസ്രാവം ഉള്ളതായി കണ്ടെത്തി. ഉടൻതന്നെ അടിയന്തിര ചികിത്സ നൽകി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ അയക്കുന്നതിന് നടപടി തുടങ്ങിയതായി ഇതിന് നേതൃത്വം നൽകുന്ന വെൽഫെയർ സൗദി ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.