സന്ദർശന വിസയിലെത്തിയ ആലുവ സ്വദേശിനി സഊദിയിൽ നിര്യാതയായി

0
1134

റിയാദ്‌: സന്ദർശന വിസയിലെത്തിയ
ആലുവ സ്വദേശിനി സഊദിയിൽ നിര്യാതയായി. ആലുവ മടത്തിമൂല സ്വദേശി, പരേതനായ മൊയ്തീൻ ബാവയുടെ ഭാര്യയും റിയാദിലെ തനിമ, പ്രവാസി വെൽഫെയർ നേതാക്കളുമായ അംജദ് അലി, അഡ്വ. ഷാനവാസ് എന്നിവരുടെ മാതാവുമായ ശരീഫാ ബീവി (86) ആണ് മരിച്ചത്.

മൂന്ന് മാസമായി മക്കളോടൊപ്പം റിയാദിലുണ്ട്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഒ.എം. റഹീം, സൈനബ, ഷാജി, പരേതനായ നാസർ എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: റംല, അബ്ദുസ്സലാം, നൂർജഹാൻ, ഷീന, ആയിശ, സിനി. ഖബറടക്കം റിയാദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.