സഊദിയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ശാഖകൾ തുറക്കുമെന്ന് മന്ത്രി എസ്.ജയശങ്കർ

0
1001

റിയാദ്: സഊദി അറേബ്യയില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെ ശാഖകള്‍ തുറക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ നടപ്പാക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് സഊദി അറേബ്യയിലെത്തിയ മന്ത്രി റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് സഊദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനൊപ്പം രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്‌കാരിക സമിതിയുടെ മന്ത്രിതല ഉദ്ഘാടന യോഗത്തില്‍ സംബന്ധിക്കും. കൊവിഡ് കാലത്ത് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്‌സിജനും മെഡിക്കല്‍ ഉപകരണങ്ങളുമടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ അയച്ച് സഹായിച്ചത് മറക്കാനാവില്ലെന്നും എസ്. ജയശങ്കര്‍ കൂട്ടിച്ചേർത്തു.

ഏറ്റവും അധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന സഊദി അറേബ്യയിൽ ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിനായുള്ള ആവശ്യം യോഗത്തിൽ പങ്കെടുത്തവർ മന്ത്രിക്ക്‌ മുന്നിൽ വച്ചു. ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കപ്പെട്ടാൽ ഇന്ത്യ -സൗദി നയതന്ത്ര രംഗങ്ങളിലും കലാ-സാംസ്കാരിക ഉഭയകക്ഷി സഹകരണത്തിലും വലിയ മാറ്റമുണ്ടാകും. ഇരുരാജ്യങ്ങളുടെയും സാംസ്കാരിക വിനിമയം ഇതോടെ എളുപ്പമാകും.

ഇന്ത്യൻ പാരമ്പര്യ കലകൾ, സംഗീതം, നൃത്തം, വാദ്യകലകൾ, യോഗ തുടങ്ങിയവ അഭ്യസിപ്പിക്കാനുള്ള അധ്യാപകർ, അതിനുള്ള സംവിധാനങ്ങളും ഹാളുകളും, അവതരിപ്പിക്കാനുള്ള വേദികൾ, ഇന്ത്യയിൽനിന്നും വിവിധ കലാകാരന്മാരെയും മറ്റും സൗദിയിലെത്തിച്ച് പരിപാടികൾ നടത്താനുള്ള ബൃഹത്തായ പദ്ധതികളാണ് ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രത്തിന്റെ പരിധിയിൽവരുന്നത്.

കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസിന്റെ (ഐസിസിആർ) മേൽനോട്ടത്തിൽ ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രങ്ങൾ 38 രാജ്യങ്ങളിൽ നിലവിലുണ്ട്.