ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ ശ്രേണിയാണ് ഐഫോണ്‍ 14. പതിവ് പോലെ ഇന്ത്യയില്‍ ഉയര്‍ന്ന വിലയാണ് ഫോണുകള്‍ക്ക്. മറ്റ് പല രാജ്യങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുമ്പോഴും ഇന്ത്യയിലെ വില അല്‍പം കൂടുതലാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യ, യുഎസ്, യുകെ, ദുബായ്, ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലെ ഐഫോണ്‍ നിരക്കുകളാണ് താഴെ കാണുന്നത്.

സ്വാഭാവികമായും ഈ നിരക്കുകള്‍ കാണുമ്പോള്‍ കുറഞ്ഞ നിരക്കില്‍ ഐഫോണ്‍ ലഭിക്കുന്ന രാജ്യത്തുനിന്ന് സുഹൃത്തുക്കളോടോ ബന്ധുക്കളോടോ ഐഫോണ്‍ വാങ്ങി നല്‍കാന്‍ നിങ്ങള്‍ ചിലപ്പോള്‍ ആവശ്യപ്പെട്ടേക്കാം. എന്നാല്‍, അപ്പോഴും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഓരോ രാജ്യത്തും ലഭ്യമായ ഐഫോണുകളിലെ ഫീച്ചറുകളില്‍ നേരിയ മാറ്റങ്ങളുണ്ട്. അത് ചിലപ്പോള്‍ ഇന്ത്യയിലെ ഉപയോഗത്തിനും നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കും അനുയോജ്യമാവണം എന്നില്ല.
മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക!
ഐഫോണ്‍ 14- ന്റെ യുഎസിലെ വില ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇന്ത്യയിലെ നിരക്കിനേക്കാള്‍ വളരെ കുറവാണെന്ന് കാണാം. എന്നാല്‍ ഇന്ത്യയിലെ ഉപയോഗത്തിന് യുഎസില്‍ നിന്ന് ഐഫോണ്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.
യുഎസിലെ ഐഫോണ്‍ 14-ല്‍ സിം കാര്‍ഡ് സ്ലോട്ട് ഉണ്ടാവില്ല. യുഎസില്‍ ഐഫോണുകള്‍ പൂര്‍ണമായും ഇ-സിം സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്.
അതുപോലെ ചൈനയിലും ഹോങ്കോങിലും വില്‍ക്കുന്ന ഐഫോണ്‍ 14 പതിപ്പുകളില്‍ പുതിയതായി അവതരിപ്പിച്ച സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉണ്ടാവില്ല.
ജിയോ, വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ ഇ-സിം സേവനം നല്‍കുന്നുണ്ട്. യുഎസില്‍ നിന്ന് വാങ്ങുന്ന ഐഫോണ്‍ 14 ഇന്ത്യയില്‍ ഉപയോഗിക്കണമെങ്കില്‍ ഇന്ത്യയില്‍ അധികം പ്രചാരത്തില്‍ ഇല്ലാത്ത ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടിവരും.
എന്നാല്‍, മലയാളികള്‍ ഏറെയുള്ള ദുബായില്‍ നിന്ന് ഇന്ത്യയിലെ നിരക്കില്‍ നിന്ന് 5000 മുതല്‍ 35000 രൂപ വരെ കുറവില്‍ ഐഫോണ്‍ 14 വാങ്ങാന്‍ സാധിക്കും. ഇന്ത്യയില്‍ 1,39,900 രൂപ വിലയുള്ള ഐഫോണ്‍ 14 പ്രോ മാക്‌സിന് ദുബായില്‍ 4699 ദിര്‍ഹമാണ് (1,09,863 രൂപ) വില.
അതാത് സമയത്തെ കറന്‍സി വിനിമയ നിരക്കിനനുസരിച്ച് ഈ നിരക്കില്‍ വിദേശ രാജ്യങ്ങളിലെ വിലയും ഇന്ത്യന്‍രൂപയും തമ്മിലുള്ള അന്തരത്തില്‍ മാറ്റം വന്നേക്കാം.




