അബൂദബി: ഓണാഘോഷത്തിനിടെ സലാം മടക്കിയ മാവേലിയാണ് ഈ വർഷത്തെ വൈറൽ വീഡിയോ തീരങ്ങളിൽ ഒന്ന്. ഓലക്കുടയുമണിഞ്ഞ് കിരീടധാരിയായ ‘അസുര രാജാവി’ന്റെ സലാം മടക്കൽ ഇവരിലും ചിരി പടർത്തിയിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സലാം പറഞ്ഞയാളോട് ‘വഅലൈകുമുസ്സലാം’ എന്ന് നിറചിരിയോടെ സലാം മടക്കിയ മാവേലിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

ഒടുവിൽ വൈറൽ മാവേലിയെ അബൂദബിയിൽ വെച്ച് കണ്ടെത്തിയിരിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ. അബൂദാബിയിലെ കേരള സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ ചടങ്ങിലായിരുന്നു രസകരമായ ആ കാഴ്ച നടന്നത്.
കൊവിഡിന് മുമ്പ് 2018ൽ പ്രവാസിമലയാളികൾ ചേർന്ന് അബൂദാബിയിലെ കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷത്തിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലായത്.
ചടങ്ങിനിടെയാണ് മാവേലിയുടെ വരവിനിടെ ഒരാൾ ‘അസ്സലാം’ എന്ന് ഉറക്കെ പറഞ്ഞത്. ഇത് കേട്ടതോടെ മാവേലി ‘വസ്സലാം’ എന്ന് തിരിച്ചു പറയുകയും ചെയ്തു. ‘സലാം’ പറഞ്ഞുള്ള ഈ മാവേലി വീഡിയോ ഏവരിലും ചിരി പടർത്തിയിരുന്നു.
മലപ്പുറം ചങ്ങരംകുളം സ്വദേശിയായ നൗഷാദ് യൂസഫാണ് മാവേലിയായെത്തി ഏവരിലും ചിരി പടർത്തിയത്. അബൂദബിയിൽ യൂറോപ്കാർ കമ്പനിയുടെ സെയിൽസ് മാനേജറാണ് ഇദ്ദേഹം. 2018 ൽ പ്രവാസിമലയാളികൾ ചേർന്ന് അബൂദാബിയിലെ കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷത്തിൽ മാവേലിയായി ചടങ്ങിലെത്തിയ നൗഷാദിനെ കണ്ട പരിചയക്കാരിൽ ആരോ ആണ് ‘അസ്സലാമു അലൈക്കും’ എന്ന് സലാം പറഞ്ഞത്.
മാവേലി സന്തോഷത്തോടെ മറുപടി പറയുകയും ചെയ്തു. ഇത് സുഹൃത്ത് സുനിൽ മാടമ്പി മൊബൈലിൽ പകർത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ഒക്കെ കഴിയുകയും പ്രവാസ ലോകം നിയന്ത്രണങ്ങൾ ഒന്നും കൂടാതെ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തുകയും ചെയ്തതതിനിടയിൽ ആണ് ഇത്തവണ ഈ വൈറൽ വീഡിയോ പുറത്ത് വന്നത്.
നാല് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ആരാണ് വിഡിയോ കുത്തിപ്പൊക്കിയതെന്ന് അറിയില്ലെന്നും ഇദ്ദേഹം ഒരു മലയാളം ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ പങ്കു വെച്ചു. 23 വർഷമായി അബൂദബിയിൽ യൂറോപ്കാർ കമ്പനി സെയിൽസ് മാനേജറാണ് നൗഷാദ്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടംബം. ഇവർ അബൂദബിയിൽ ഒപ്പമുണ്ട്.
വൈറൽ വീഡിയോ കാണാം👇




