ദോഹ: ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. തൃശൂര്‍ വട്ടേക്കാട് പാറാത്ത്‍വീട്ടില്‍ പൂനത്ത് ഖാദറിന്റെ മകന്‍ പി.പി ഉമര്‍ (36) ആണ് മരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം ഖത്തറിലെ റുമൈല ഹമദ് ക്യാന്‍സര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു അന്ത്യം.
മൃതദേഹം ദോഹയില്‍ തന്നെ ഖബറടക്കാനുള്ള നടപടികൾ നടന്നു വരികയാണ്. ഭാര്യ മുഹ്‍സിന ഖത്തറിലുണ്ട്. മകന്‍ – ഹംദാന്‍. സഫിയയാണ് മാതാവ്. സഹോദരങ്ങള്‍ – ഷാഫത്, ഫൗസിയ.




