ഗൾഫ് പ്രവാസികളിൽ മൂന്ന് പ്രൊഫഷനുകൾക്ക് സഊദി ഓൺലൈൻ വിസ ലഭിക്കില്ല

0
5822

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്നു പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സഊദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസ ലഭിക്കില്ലെന്ന് റിപ്പോർട്ട്. ഗൾഫ് നാടുകളിൽ ഡ്രൈവര്‍, നഴ്‌സ്, ലേബര്‍ എന്നീ പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർക്കാണ് സഊദിയിലേക്ക് ടൂറിസ്റ്റ് ലഭിക്കാത്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മറ്റു എല്ലാ പ്രൊഫഷനുകളിലുള്ളവര്‍ക്കും വിസ ലഭിക്കുമെന്നും ടൂറിസ്റ്റ് വിസയില്‍ സഊദിയില്‍ എത്തിയാല്‍ നിയമങ്ങള്‍ പാലിക്കണമെന്നും രേഖകള്‍ കയ്യില്‍ കരുതണമെന്നും സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. മറ്റു പ്രൊഫാഷനുകളിൽ ഉള്ളവർക്ക് ടൂറിസം ഓൺലൈൻ വിസ ലഭിക്കും.

എന്നാൽ, ഇ ടൂറിസ്റ്റ് വിസ ലഭിക്കാത്തവർക്ക് അതത് രാജ്യങ്ങളിലെ സഊദി നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് വിസ ലഭിക്കാൻ ശ്രമിക്കാവുന്നതാണ്.

ആരോഗ്യ ഇൻഷൂറൻസ് അടക്കം ഏകദേശം 435 റിയാൽ ആണ് സഊദി ടൂറിസ്റ്റ് വിസക്ക് ചെലവ് വരുന്നത്. വളരെ എളുപ്പത്തിൽ ലഭിക്കാവുന്ന തരത്തിലാണ് സഊദി ടൂറിസം ഇ വിസകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനകം തന്നെ നിരവധി മലയാളികളാണ് ജിസിസി രാജ്യങ്ങളിൽ നിന്ന് സഊദിയിൽ ഇ വിസ കരസ്ഥമാക്കി സഊദിയിൽ എത്തിയത്.