സഊദിയിൽ കർശന പരിശോധന; ജിദ്ദയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന 164 ലേബർ ക്യാമ്പുകൾ ഒഴിപ്പിച്ചു

0
2735

റിയാദ്: സഊദിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി. ജിദ്ദയിൽ മാനദണ്ഡങ്ങങ്ങൾ പാലിക്കാത്ത164 ലേബർ ക്യാമ്പുകൾ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദ നഗരത്തിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിലാണ് പരിശോധന നടത്തതിയത്. ജിദ്ദ നഗരസഭക്ക് കീഴിൽ 798 ഫീൽഡ് പരിശോധനകൾ പൂർത്തിയായപ്പോൾ, മാനദണ്ഡങ്ങങ്ങളും വ്യവസ്ഥകളും പൂർണമായും പാലിച്ചില്ലെന്ന കാരണത്താൽ 164 ക്യാമ്പുകൾ അധികൃതർ അടച്ച് പൂട്ടി.

നിയമലംഘകർക്കെതിരെ പിഴയുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചതായി ജിദ്ദ മേയറുടെ ഉപദേഷ്ടാവ് എൻജിനീയർ മുഹമ്മദ് അൽസഹ്റാനി പറഞ്ഞു.

ശിക്ഷ നടപടികൾ ഒഴിവാക്കാൻ ലൈസൻസുള്ള ലേബർ ക്യാമ്പുകളിലെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണ നിലവാരം ഉയർത്താനും നഗരങ്ങളിൽ ജീവിത നിലവാരം മെച്ചപ്പെടുത്താനും പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കാനുമുള്ള മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.