റിയാദ്: സഊദി അറേബ്യയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് പിടിയിലായി ജയിലിലായിരുന്ന ആറ് ഇന്ത്യക്കാർ കൂടി നാടണഞ്ഞു. റിയാദ് പ്രവിശ്യയിലെ ബീഷ ജയിലിൽ ആയിരുന്നു ഇവർ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷൗക്കത്ത് അലി (ജമ്മു കശ്മീർ), പ്രകാശ് (ജുൻപുർ), ജാൻ മുഹമ്മദ് (യു.പി), യൂനുസ്, ഹഖ് (ഇരുവരും പശ്ചിമ ബംഗാൾ), പരമ ശിവം (തമിഴ്നാട്) എന്നിവരാണ് ജയിൽ മോചിതരായി നാട്ടിലേക്ക് തിരിച്ചത്.
ബീഷയിലെ ജിദ്ദ കോൺസുലേറ്റ് സോഷ്യൽ വെൽഫയർ അംഗങ്ങളായ മനോഹരന്റെയും ഹംസയുടെയും ഇടപെടലിൽ നാട്ടിലേക്ക് മടങ്ങിയത്. ഇവർക്ക് മടങ്ങാനുള്ള വിമാനടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രാ രേഖകൾ ശരിയാക്കികൊടുക്കുന്നതിൽ ഇവർ സഹായം നൽകിയിരുന്നു.




