പിസിസി നിർബന്ധം: സഊദി വിസ സ്റ്റാമ്പിങ്ങിന് കാലതാമസമെടുക്കുന്നു

0
2244

മുംബൈ: സഊദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നിർബന്ധമാക്കിയതോടെ വിസ സ്റ്റാമ്പിങ് പൂർത്തീകരണത്തിന് കാലതാമസമെടുക്കുന്നു. പിസിസി ലഭിക്കാതെ ചില ട്രാവൽസ് ഏജൻസികൾ പാസ്സ്പോർട്ട് സമർപ്പിക്കുന്നത് മൂലം മുംബൈ കോൺസുലേറ്റിൽ നിന്ന് മടക്കി അയക്കുന്നതും പതിവായിട്ടുണ്ട്.

ഇതേ തുടർന്ന് നിബന്ധനകൾ പാലിക്കാതെ വിസ സ്റ്റാമ്പിങ് നടത്താനായി പാസ്സ്പോർട്ട് സമർപ്പിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളെ ബ്ലാക്ക് ലിസ്റ്റിലുൾപ്പെടുത്തുമെന്ന് മുംബൈയിലെ സഊദി കോൺസുലേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് സഊദി തൊഴിൽ വിസ സ്റ്റാമ്പിംഗിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് മുംബൈയിലെ സഊദി കോൺസുലേറ്റ് നിർബന്ധമാക്കിയത്. ഡൽഹിയിലെ സഊദി എംബസിയിൽ ഇത് നേരത്തെ തന്നെ നിർബന്ധം ആയിരുന്നുവെങ്കിലും ബഹു ഭൂരിഭാഗം പേരും ആശ്രയിച്ചിരുന്നത് മുബൈയിലെ സഊദി കോൺസുലേറ്റിനെ ആയിരുന്നു.

നിലവിൽ പിസിസി നിർബന്ധമാക്കിയതിന് ശേഷവും ഇതല്ലാതെ സമർപ്പിച്ച പാസ്പോർട്ടുകൾ തിരിച്ചയാക്കുകയാണ് കോൺസുലേറ്റ്. പാസ്‌പോർട്ടുടമകൾക്ക് പി.സി.സി ലഭിച്ച ശേഷമേ വിസ സ്റ്റാമ്പിംഗ് നടപടികൾ ആരംഭിക്കുകയുള്ളൂ. ഓൺലൈനിൽ അപേക്ഷ നൽകി പി.സി.സി ലഭിക്കാൻ 20 ദിവസം വരെ എടുക്കുന്നുണ്ട്. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർക്ക് ഈ സമയ പരിധിക്കുള്ളിൽ പി.സി.സി ലഭിക്കുന്നുണ്ടെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരു മാസം കഴിഞ്ഞ് മാത്രമേ തീയതി ലഭിക്കുന്നുള്ളൂ.

അതിനാൽ, ഈ സാഹചര്യത്തിൽ സഊദി തൊഴിൽ വിസ സ്റ്റാമ്പിംഗ് സാധാരണ ഗതിയിലാവാൻ ഇനിയും സമയം വേണ്ടി വരും.

പിസിസി എങ്ങനെ നേടാം, കൂടുതൽ അറിയാം 👇

സഊദി വിസ സ്റ്റാമ്പ് ചെയ്യാൻ പിസിസി നിർബന്ധം; ഓണ്‍ലൈനില്‍ അപേക്ഷിക്കണം, ഘട്ടങ്ങൾ അറിയാം

പ്രവാസികൾക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ ഓണ്‍ലൈനില്‍ അപേക്ഷിക്കണം, ഘട്ടങ്ങൾ അറിയാം