10 വയസ്സിന് താഴെയുള്ള കുട്ടികൾ മുൻസീറ്റിൽ ഇരിക്കുന്നത് ഗതാഗത നിയമ ലംഘനം; സഊദി ട്രാഫിക്

0
2188

റിയാദ്: 10 വയസ്സിന് താഴെയുള്ള കുട്ടികൾ വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കുന്നത് അപകടകരമാണെന്ന് സഊദി ട്രാഫിക് രക്ഷിതാക്കളോട് മുന്നറിയിപ്പ് നൽകി. ഇത് ഗതാഗത ലംഘനമാണെന്നും പിന്നിലെ സീറ്റിൽ കുട്ടികൾക്ക് പ്രത്യേകമായ സീറ്റ് തയ്യാറാകണമെന്നും ട്രാഫിക് വിഭാഗം ഓർമ്മപ്പെടുത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നത് അവരുടെ ജീവൻ അപകടത്തിലാക്കുമെന്നും, അവരുടെ സുരക്ഷയ്ക്കായി, പിൻസീറ്റിൽ അവർക്കായി ഒരു സീറ്റ് ബെൽറ്റ് ഉൾകൊള്ളുന്ന പ്രത്യേക സീറ്റ് നിയുക്തമാക്കാൻ ശ്രദ്ധിക്കണമെന്നും ട്വിറ്ററിലൂടെ ട്രാഫിക് പ്രസ്താവിച്ചു. കാറുകളിൽ കുട്ടികൾക്കുള്ള സേഫ്റ്റി സീറ്റുകൾ ഫിറ്റ് ചെയ്യാതിരുന്നാൽ പിഴ ഈടാക്കുമെന്ന് നേരത്തെ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

10 വയസ്സിന് താഴെയുള്ള കുട്ടികൾ മുൻസീറ്റിൽ കയറി യാത്ര ചെയ്യുന്നത് ഗതാഗത നിയമലംഘനമായാണ് കണക്കാക്കുന്നത്. അതേ സന്ദർഭത്തിൽ, സ്‌കൂൾ ബസുകളിൽ വിദ്യാർത്ഥികൾ അവരുടെ നിയുക്ത സീറ്റുകളിൽ ഇരിക്കുന്നത് അവരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനും സഹായകമാകുമെന്നും ട്രാഫിക് വിശദീകരിച്ചു.

സ്‌കൂൾ ബസിൽ സഞ്ചരിക്കുമ്പോൾ ട്രാഫിക് വിദ്യാർത്ഥികൾക്ക് നിരവധി നിർദേശങ്ങൾ നകിയിട്ടുണ്ട്. സീറ്റ് ബെൽറ്റ് ഉറപ്പാക്കുക, എര്പെപ്പടുത്തിയ സീറ്റിൽ മാത്രം ഇരിക്കുക, ജനലിൽ കൂടെ കൈ പുറത്തിടരുത്, സ്‌കൂൾ ബസ് പൂർണ്ണമായും നിർത്തിയില്ലെങ്കിൽ അതിൽ കയറാൻ തിരക്കുകൂട്ടരുത്, റോഡ് മുറിച്ചുകടക്കുന്നതിന് മുമ്പ് വാഹനങ്ങൾ ഇല്ലാത്തതാണെന്ന് ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ട്രാഫിക് നിർദേശങ്ങളിൽ പറയുന്നു.

സഊദിയിൽ കാറുകളിൽ കുട്ടികളുടെ സേഫ്റ്റി സീറ്റുകൾ സ്ഥാപിക്കാതിരുന്നാൽ ഇനി മുതൽ ട്രാഫിക് ഫൈൻ

വാഹനത്തിൽ മുൻസീറ്റിൽ മാതാവിന്റെ മടിയിൽ കുഞ്ഞിനെ ഇരുത്തിയാൽ നിയമലംഘനമായി കണക്കാക്കുമോ? ട്രാഫിക് മറുപടി