അബുദാബിയില്‍ തീപിടുത്തം; നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം തുടരുന്നു

0
1626

അബുദാബി: അബുദാബിയിലെ മുസഫയില്‍ ഒരു വെയര്‍ഹൗസിന് തീപിടിച്ചു. മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തീപിടുത്തത്തിന്റെ കാരണം കണ്ടെത്തുന്നതിന് ഉള്‍പ്പെടെയുള്ള അന്വേഷണം തുടങ്ങിയതായി അബുദാബി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

തീ നിയന്ത്രണ വിധേയമാക്കാനായി അബുദാബി പൊലീസും സിവില്‍ ഡിഫന്‍സും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

വിവരങ്ങള്‍ ലഭിക്കാനായി ഔദ്യോഗിക സ്രോതസുകളെ മാത്രമേ ആശ്രയിക്കാവൂ എന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തിന്റെ വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.