കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ: സഊദിയിൽ അഞ്ച് മന്ത്രാലയങ്ങളിലെ നൂറോളം പേർ അറസ്റ്റിൽ

0
1853

റിയാദ്: കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി 76 പേരെ അറസ്റ്റ് ചെയ്തതായി സഊദി അറേബ്യയുടെ അഴിമതി വിരുദ്ധ മേൽനോട്ട അതോറിറ്റി (നസാഹ) അറിയിച്ചു. മുഹറം മാസത്തിൽ അതോറിറ്റി നടത്തിയ 3,321 പരിശോധനകളിലാണ് ഇത്രയധികം പേരെ അറസ്റ്റ് ചെയ്‌തത്‌.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യം, പാർപ്പിടം എന്നീ മന്ത്രാലയങ്ങളിലെ 5 മന്ത്രാലയങ്ങളിലെ ജീവനക്കാരുൾപ്പെടെ കുറ്റാരോപിതരായ പൗരന്മാരെയും താമസക്കാരെയുമാണ് അറസ്റ്റ് ചെയ്‌തത്‌.

നിരവധി കുറ്റകൃത്യങ്ങൾ കണ്ടെത്തിയതോടെ 195 പേർക്കെതിരെ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് 76 പേരെ അറസ്റ്റ് ചെയ്‌തത്‌. തടവുകാരിൽ ചിലരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. .

കൈക്കൂലി, അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയാണ് തങ്ങൾ നിരീക്ഷിച്ച ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, ഭരണപരമായ അഴിമതി കുറ്റകൃത്യങ്ങളെന്ന് നസാഹ പറഞ്ഞു.

പൊതുമുതൽ സംരക്ഷിക്കുന്നതിനായി 980 ടോൾ-ഫ്രീ ഫോൺ നമ്പർ വഴിയോ അല്ലെങ്കിൽ നസാഹയുടെ 980@Nazaha.gov.sa വഴിയോ റിപ്പോർട്ട് ചെയ്തുകൊണ്ട് സാമ്പത്തികമോ ഭരണപരമോ ആയ അഴിമതിയുടെ ലംഘനമോ സംശയമോ കണ്ടെത്താൻ രാജയത്തെ സ്വദേശികളും വിദേശികളും സഹകരിക്കണമെന്ന് നസാഹ ആഹ്വാനം ചെയ്തു.