ദുബൈ: ദുബൈയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ സഹായം തേടി പൊലീസ്. ദുബൈ അല്‍ റഫ്ഫ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തില്‍ തിരിച്ചറിയാനുള്ള രേഖകളില്ലായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇദ്ദേഹത്തെ കാണാതായതായി പരാതിയും ലഭിച്ചിട്ടില്ല.
#News | Do you know the man in the picture?
Details:https://t.co/0dZflt9Gz2#YourSecurityOurHappiness#SmartSecureTogether pic.twitter.com/QRHjvM9Xhk
— Dubai Policeشرطة دبي (@DubaiPoliceHQ) August 22, 2022
ദുബൈ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് ആന്‍ഡ് സയന്‍സിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദുബൈ പൊലീസിന്റെ കോള്‍ സെന്ററില്‍ ബന്ധപ്പെടണം.





