റിയാദ്: വാഹനങ്ങൾ വിൽപ്പന നടത്തുന്നതായി വ്യാജ പരസ്യം നൽകി വെബ്സൈറ്റുകൾ വഴി സാമ്പത്തിക തട്ടിപ്പ്നടത്തിയ രണ്ടു സ്വദേശി പൗരൻമാർ പിടിയിലായതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
സംഭവത്തിൽ മുപ്പത് വയസ്സ് പ്രായമുള്ള രണ്ട് സൗദി പൗരൻമാരാണ് അറസ്റ്റിലായത്. വെബ്സൈറ്റുകൾ വഴി ഉപയോഗിച്ച വാഹനങ്ങൾ വിൽപ്പന നടത്തുന്നതായി വ്യാജ പരസ്യം നൽകിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
ജനങ്ങളുടെ അറിവില്ലായ്മയും വാഹനങ്ങളുടെ ആവശ്യകതയും മുതലെടുത്ത് ഒരേ രീതിയിൽ പ്രതികൾ നിരവധി പേരെ തട്ടിപ്പിനിരയാക്കിയിരുന്നു.
ഉപയോഗിച്ച സാധനങ്ങൾ വാങ്ങേണ്ടിവരുമ്പോൾ പതിവ് നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത പ്രത്യേകിച്ച് ഇലക്ട്രോണിക് വെബ്സൈറ്റുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും വാങ്ങുമ്പോൾ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ദിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്തതായും ബന്ധപ്പെട്ട കോടതിയിലേക്ക് റഫർ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാമെന്നും അന്വേഷൻ സംഘം അറിയിച്ചു .
പ്രോസിക്യൂഷനിലെ ഫിനാൻഷ്യൽ ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് സംഘത്തെ പിടികൂടിയത് . വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്നും സംഘം തട്ടിയെടുത്ത 6.7 ദശലക്ഷം റിയാലിലധികം തുകയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട് .




