ന്യൂഡൽഹി: സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് സിഗരറ്റ് വലിച്ച യുവാവിന്റെ വിഡിയോയിൽ പ്രതികരിച്ച് ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വിഡിയോ മന്ത്രിയെയും വ്യോമയാനമന്ത്രാലയത്തെയും ടാഗ് ചെയ്ത് വീണ്ടും ട്വിറ്ററിൽ കുത്തിപ്പൊക്കിയതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സംഭവം അന്വേഷിച്ചുവരികയാണെന്നും ഇത്തരം അപകടകരമായ നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ജനുവരി 23ന് ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു സംഭവം. ഗുഡ്‌ഗാവ് സ്വദേശിയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ബോബി കതാരിയാണ് വിമാനത്തിൽ പുകവലിച്ചത്.
ആറ് ലക്ഷത്തോളം ഫോളോവേഴ്സുള്ള ബോബി കറ്റാരിയയുടെ ഇൻസ്റ്റഗ്രാം അകൗണ്ട് വേരിഫൈഡ് ആണ്. പുകവലി ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാൾക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.
ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എസ്ജി 706 വിമാനത്തിലാണ് സംഭവം. സോഷ്യൽമിഡിയ ഇൻഫ്ളുവൻസറും ഗുഡ്ഗാവ് സ്വദേശിയുമായ ബോബി കതാരിയയാണ് വിമാനത്തിനകത്ത് സിഗരറ്റ് കത്തിച്ചത്. സോഷ്യൽമിഡിയയിൽ വിഡിയോ പ്രചരിച്ചതിനുപിന്നാലെ ഇയാൾക്കെതിരെ ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാർ പൊലീസ് സ്റ്റേഷനിൽ സ്‌പൈസ് ജെറ്റ് പരാതി നൽകിയിരുന്നു.
യാത്രക്കാർ കയറുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് ബോബിയെ 15 ദിവസത്തേക്ക് വിമാനത്തിൽ കയറുന്നതിന് വിലക്കേർപ്പെടുത്തുകയായിരുന്നു.
ആറ് ലക്ഷത്തോളം ഫോളോവേഴ്സുള്ള ബോബി കറ്റാരിയയുടെ ഇൻസ്റ്റഗ്രാം അകൗണ്ട് വേരിഫൈഡ് ആണ്. പുകവലി ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാൾക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.
New rule for Bobby kataria ? @JM_Scindia @DGCAIndia @CISFHQrs pic.twitter.com/OQn5WturKb
— Nitish Bharadwaj (@HarUniversity) August 11, 2022
Investigating it. There will be no tolerance towards such hazardous behaviour: Civil Aviation Minister Jyotiraditya Scindia on the viral video of a man smoking inside a flight
(File photo) https://t.co/jcpgFAkDu1 pic.twitter.com/1sRDyEi5a9
— ANI (@ANI) August 11, 2022




