മക്ക: വിദേശങ്ങളിൽ നിന്ന് ഏത് തരത്തിലുള്ള വിസകളിലും സഊദിയിൽ എത്തുന്നവർക്ക് വിശുദ്ധ ഉംറ കർമ്മം നിർവ്വഹിക്കാൻ അനുമതി. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഉംറ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി അബ്ദുറഹ്മാൻ ഷംസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ടൂറിസ്റ്റ്, കൊമേഴ്‌സ്യൽ വിസകളോ തൊഴിൽ വിസകളോ ഉള്ളവർക്കൊ അല്ലെങ്കിൽ മറ്റു ഏതെങ്കിലും തരത്തിലുള്ള വിസ കൈവശമുള്ളവർക്കൊ ഉംറ കർമ്മം നിർവ്വഹിക്കാൻ അനുമതി ലഭ്യമാക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. “അൽ ഇഖ്ബാരിയ” ചാനലിലെ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇഅതമർനാ ആപ്ലിക്കേഷനിലൂടെ ഉംറ പെർമിറ്റ് കരസ്ഥമാക്കുകക മാത്രമാണ് ഇവർ ചെയ്യേണ്ടത്.
2030-ഓടെ പ്രതിവർഷം 30 ദശലക്ഷം ഉംറ തീർഥാടകരിലെത്തുകയെന്ന രാജ്യത്തിന്റെ ലക്ഷ്യം കൈവരിക്കുകയാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.