സഊദിയിൽ വ്യാഴാഴ്ച മുതൽ താപനില കുറയുമെന്ന വാർത്ത വൈറലായി, നിഷേധിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം

0
1624

റിയാദ്: സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച മുതൽ താപനില കുറയുന്നത് സംബന്ധിച്ച് വൈറലായ പ്രസ്താവന ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) നിഷേധിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാഴാഴ്ച മുതൽ രാജ്യത്തിന്റെ പ്രദേശങ്ങളിൽ താപനില കുറയുമെന്ന വാർത്തയിൽ സത്യമില്ലെന്ന് എൻ‌സി‌എം പറഞ്ഞു. രാജ്യത്തെ താപനില വേനൽക്കാല നിരക്കിൽ തന്നെ തുടരുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും താപനില കുറയുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ അനലിസ്റ്റ് പ്രസ്താവനയെത്തുടർന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ-ഖഹ്താനി എൻസിഎമ്മിന്റെ നിഷേധം പുറപ്പെടുവിച്ചത്.

കേന്ദ്രത്തിന്റെ അനലിസ്റ്റ് അഖിൽ അൽ അഖീൽ ആണ് നടത്തിയിരുന്നത്. എന്നാൽ, നിലവിലെ ചൂട് തരംഗത്തെക്കുറിച്ചും വേനൽക്കാലത്തെ താപനിലയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുമാണ് പ്രസ്താവനയിൽ വ്യക്തമാക്കിയതെന്ന് അൽ ഖഹ്താനി പറഞ്ഞു.

ഉയർന്ന പ്രദേശങ്ങൾ ഒഴികെയുള്ള സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥ കടുത്ത ചൂടുള്ളതായിരിക്കുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വേനൽക്കാലത്തെ താപനില വേനൽ നിരക്കിൽ തന്നെ തുടരുമെന്ന് അൽ ഖഹ്താനി ഊന്നിപ്പറഞ്ഞു.