ത്വായിഫ്: ത്വായിഫ് ഗവർണറേറ്റിലെ അൽ ഹദയിലെ മൗണ്ടൻ വ്യൂവിൽ നിന്ന് കാർ കൊക്കയിലേക്ക് വീണു. സംഭവത്തിൽ കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മൂടൽമഞ്ഞ് കാഴ്ചയെ തടസ്സപ്പെടുത്തുന്നതാണ് അപകട കാരണം.

ത്വായിഫ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ടീമുകൾ നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരിൽ ഒരാളെ മരിച്ചതായി കണ്ടെത്തിയത്. മറ്റ് രണ്ട് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
സഊദിയിലെ മിക്ക നഗരങ്ങളിലും കനത്ത മഴ ഉൾപ്പെടെ, രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലെയും വ്യത്യസ്ത കാലാവസ്ഥ കാരണം ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
فيديو | مدني الطائف: سقوط مركبة بداخلها 3 أشخاص من مطل جبلي في الهدا#الإخبارية pic.twitter.com/jO7DkTyPvY
— قناة الإخبارية (@alekhbariyatv) August 9, 2022
سقوط مركبة بها 3 أشخاص من مطل جبلي بـ #الهدا.. و #مدني_الطائف يعثر على أحدهم متوفّىhttps://t.co/p3Jz6o4S5t pic.twitter.com/39HvOSllKX
— أخبار 24 (@Akhbaar24) August 9, 2022