മക്കയിൽ യുവാവിന്റെ പരാക്രമം, മാതാവിനെയും വേലക്കാരിയെയും ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

0
2824

മക്ക: മക്കയിൽ യുവാവ് മാതാവിനെയും വേലക്കാരിയെയും ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. കാക്കിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. നാൽപതുകാരനായ സ്വദേശി പൗരനാണ് തന്റെ മാതാവിനെയും വീട്ടു ജോലിക്കാരിയെയും ക്രൂരമായി മർദ്ധിച്ച് കൊലപ്പെടുത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചുറ്റിക കൊണ്ട് തലയുടെ പിൻഭാഗത്ത് ഏറ്റ അടിയെത്തുടർന്ന് തലയോട്ടിയിൽ ദ്വാരം വീണിട്ടുണ്ട്. ഇതാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. ആക്രമണത്തിനിരയായ രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണത്തിനു കീഴടങ്ങി. കൃത്യത്തിനു ശേഷം കുറ്റവാളി തന്നെയാണ് പോലീസിൽ വിളിച്ച് സംഭവം അറിയിച്ചത്. താമസ കേന്ദ്രവും അഡ്രസും നൽകിയ ഇദ്ദേഹം ആംബുലൻഡും ആവശ്യപ്പെട്ടിരുന്നു.

സംഭവ സ്ഥലത്തെത്തിയ സുരക്ഷ അധികാരികൾക്ക് മുന്നിൽ അദ്ദേഹം കുറ്റം ഏറ്റു പറയുകയും ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രൂരകൃത്യം നടന്ന സ്ഥലത്ത് രക്തം പുരണ്ട അടിവസ്ത്രം ധരിച്ച നിലയിലാണ് കുറ്റവാളിയെ കണ്ടെത്തിയത്. കുറ്റവാളിയെ കസ്‌റ്റഡിയിലെടുത്ത് കാക്കിയ പോലീസ് സ്‌റ്റേഷനിൽ ഏൽപിച്ചു.

വീട്ടുജോലിക്കാരിയുടെ മൃതദേഹം അടുക്കളയിൽനിന്നും മാതാവിന്റെ മൃതദേഹം കിടപ്പുമുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. ദുർനടപ്പ്, മയക്കുമരുന്ന് ദുരുപയോഗം, അപകടങ്ങൾ എന്നിവയുൾപ്പെടെ നിരവധി മുൻകാല കേസുകൾ കുറ്റവാളിയുടെ മേൽ നിലവിൽ ഉള്ളതയാണ് റിപ്പോർട്ടുകൾ. ഇക്കാര്യം അധികൃതർ തന്നെ വ്യക്തമാക്കി.