സഊദിയിൽ ഏഴ് പേർ കൂടി വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു, ഇന്ന് മാത്രം മുങ്ങി മരിച്ചത് ഒമ്പത് പേർ

0
2336

റിയാദ്: സഊദിയിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ടിൽ മുങ്ങി ഇന്ന് മരണപ്പെട്ടത് ഒൻപത്പേ പേർ. മക്ക മേഖലയിലെ ഖുൻഫുദയിലും അൽ ഹനാകിയയയിലെ വാദി അൽ ജാർബൗവിലും ജിദ്ദയിലുമാണ് ഇന്ന് മുങ്ങി മരണങ്ങൾ സംഭവിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹനാകിയയയിലെ വാദി അൽ ജാർബൗവിൽ ചതുപ്പിൽ 4 പേർ മുങ്ങിമരിച്ച നാല് പേരുടെ മൃതദേഹം കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോർട്ട് അൽ ഹനാകിയ സിവിൽ ഡിഫൻസ് റിപ്പോർട്ട് പുറത്തിറക്കി.

മരണാസന്നമായ അവസ്ഥയിലായിരിക്കെയാണ് നാലുപേരെയും പുറത്തെടുത്തതെന്ന് സിവിൽ ഡിഫൻസ് വിശദീകരിച്ചു.

മക്ക അൽ മുകറമ മേഖലയിലെ അൽഖുൻഫുദയിലെ വെള്ളച്ചാട്ടത്തിൽ  മൂന്ന് സഹോദരങ്ങളാണ് മുങ്ങിമരിച്ചത്.  മക്കൂറുകൾക്ക് മുമ്പാണ് സിവിൽ ഡിഫൻസ് മരണം പ്രഖ്യാപിച്ചത്.

മറ്റൊരു സംഭവത്തിൽ ജിദ്ദയിൽ കടലിൽ കളിക്കുന്നതിനിടെ തിരമാലയിൽ കുടുങ്ങിയ യുവതികളെ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടറും സഹപ്രവർത്തകയും മുങ്ങിമരിച്ചു. ഇതുൾപ്പെടെ ഞായറാഴ്ച ഒമ്പത് പേരാണ് സഊദിയിൽ വെള്ളത്തിൽ മുങ്ങി മരിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരക്ഷിതമായ കാലാവസ്ഥ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകുമെന്നും താഴ്‌വാരങ്ങളിലും മറ്റും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് തുടത്തുടരേ മുന്നറിയിപ്പ് നൽകുന്നുണ്ട്.