ജിദ്ദയിൽ രണ്ട് പെൺകുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡോക്ടറും സുഹൃത്തും കടലിൽ മുങ്ങി മരിച്ചു

0
3230

ജിദ്ദ: ജിദ്ദയിൽ തിരയിയ പെട്ട രണ്ട് പെൺകുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡോക്ടറും സഹപ്രവർത്തകയും കടലിൽ മുങ്ങി മരിച്ചു. ജിദ്ദയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ അഫാഫ് ഫലംബാനും സുഹൃത്ത് ലീനാ ത്വാഹയുമാണ് മുങ്ങിമരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നലെ വൈകീട്ടാണ് സംഭവം. കടലില്‍ കുളിക്കുന്നതിനിടെ തിരയിലകപ്പെട്ട രണ്ടു യുവതികളെ രക്ഷിക്കാനിറങ്ങിയ ഇരുവരും തിരയിൽ പെടുകയായക്കരുന്നുവെന്നാണ് കരുതുന്നത്.

ഡോ: അഫാഫ് ഫലംബാന്റെയും സുഹൃത്ത് ലിന താഹയുടെയും മരണത്തിൽ നിരവധി ഡോക്ടർമാരും സഹപ്രവർത്തകരും അനുശോചിച്ചു. ഇരുവരെയും രക്തസാക്ഷികളിൽ ഉൾപ്പെടുത്താനും അവരുടെ കുടുംബത്തിന് ക്ഷമയ്ക്കും സാന്ത്വനത്തിനുമായി ഏവരും പ്രാർത്ഥിച്ചു.

മരണപ്പെട്ട അഫാഫ് മെഡിക്കൽ വൈദഗ്ധ്യം, ഉയർന്ന ധാർമ്മികത, രോഗികളുടെയും സഹപ്രവർത്തകരുടെയും നല്ല ചികിത്സ എന്നിവയ്ക്ക് പേരുകേട്ട ഡോക്ടർ ആയിരുന്നുവെന്ന് സഹപ്രവർത്തകർ ട്വീറ്റ് ചെയ്തു.