റിയാദ്: ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസു (ഗോസി) മായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി അധികൃതർ. ഗോസിയുടെ സൈറ്റുമായും നിക്ഷേപ വിഭാഗമായ ഹസാന ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുമായും (എച്ച്ഐസി) സാദൃശ്യമുള്ളതും സമാനമായതുമായ നിലയിലാണ് തട്ടിപ്പുകൾ നടക്കുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തെറ്റായ ക്ലെയിമുകളാൽ വീഴരുതെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടപാടുകാർക്ക് നിക്ഷേപ സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്‌സൈറ്റുകളിലൂടെയും അക്കൗണ്ടുകളിലൂടെയും ഗോസിയുമായും ഹസാനയുമായും പേരിൽ നിരവധി തട്ടിപ്പുകൾ നിലവിൽ നടക്കുന്നുണ്ടെന്ന് ഗോസി പറഞ്ഞു. “ഗോസിയോ ഹസാനയോ വ്യക്തികൾക്ക് നിക്ഷേപ സേവനങ്ങളൊന്നും നൽകുന്നില്ല, ഇവയോ ഇവയുടെ ഉദ്യോഗസ്ഥരോ ആളുകളെ ക്ഷണിക്കുകയോ പദ്ധതികളിലും നിക്ഷേപ അവസരങ്ങളിലും ഏതെങ്കിലും വിധത്തിലോ രൂപത്തിലോ നിക്ഷേപിക്കാനോ സംഭാവന ചെയ്യാനോ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗോസി വ്യക്തമാക്കി.
ഇടപാടുകാരുടെ വിശ്വാസം നേടുന്നതിനായി ഗോസിയുടെ ലോഗോയും ഐഡന്റിറ്റിയും വ്യാജ ഫോമുകളിൽ ഉപയോഗിക്കുന്നതടക്കമുള്ള വിവിധ മാർഗങ്ങളാണ് തട്ടിപ്പുകാർ സ്വീകരിക്കുന്നത്. അതിനാൽ തന്നെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ പ്രയാസകരമായിരിക്കും. ബാങ്ക് കാർഡ് നമ്പറുകളും പാസ്‌വേഡുകളും വെരിഫിക്കേഷൻ കോഡുകളും ഉൾപ്പെടുന്ന വ്യക്തിഗത ഡാറ്റ യഥാർത്ഥ ജീവനക്കാർ ഉപഭോക്താക്കളിൽ നിന്ന് ആവശ്യപ്പെടുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഫോൺ കോളുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ, വ്യാജ നിക്ഷേപ അവസരങ്ങൾ അവകാശപ്പെടുന്ന സംശയാസ്പദമായ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകൾ എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കുന്നതിന് പുറമേ, വ്യക്തിഗത വിവരങ്ങളും ബാങ്ക് ഡാറ്റയും വെളിപ്പെടുത്താതെ അതീവ ജാഗ്രത പാലിക്കാൻ ഗോസി ആഹ്വാനം ചെയ്തു.
GOSI യുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.GOSI.GOV.SA എന്നാണെന്നും ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ട് @SAUDIGOSI ആണെന്നും ഗോസി ഉണർത്തി. വ്യാജ നിക്ഷേപ കോളുകൾ ഉപയോഗിച്ച് ലഭിച്ചാൽ അധികാരികളെ ഉടൻ അറിയിക്കണമെന്നും ഗോസി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
احذر من دعوات الاستثمار الوهمية
التي تزعم صلتها بـ #التأمينات_الاجتماعية وشركة حصانة الاستثمارية -ذراع المؤسسة الاستثمارية-، وتذكر أن المؤسسة وشركة حصانة لا تقدمان أي خدمات استثمارية للأفراد.🔗 l https://t.co/VrV3F3xwwz pic.twitter.com/aDVkcoi9jl
— التأمينات الاجتماعية (@SaudiGOSI) August 6, 2022