സഊദിയിൽ റോഡുകൾക്ക് ടോൾ ഉടൻ: സോഴ്സ്

0
4503

റിയാദ്: സഊദിയിൽ റോഡുകൾക്ക് ടോൾ ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. നിർദ്ദിഷ്ട റോഡുകളുടെ ഉപയോഗത്തിന് പകരമായി, ഒരു വർഷത്തിനുള്ളിൽ ഫീസ് ചുമത്താനുള്ള തീരുമാനം നടപ്പിലാക്കാനാണ് സഊദിയിലെ റോഡ്സ് അതോറിറ്റി തീരുമാനം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു വർഷത്തിനുള്ളിൽ തന്നെ റോഡ് ടോൾ പ്രഖ്യാപിക്കുമെന്നാണ് അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. പണമടയ്ക്കാത്ത സെക്കൻഡറി റോഡുകളുള്ള എല്ലാ പ്രധാന റോഡുകളും തീരുമാനത്തിൽ ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവയെയും ഉൾപ്പെടുത്തി ഒരു വർഷത്തിനുള്ളിൽ റോഡ് ടോൾ ചുമത്താനുള്ള തീരുമാനം സഊദി അറേബ്യയിലെ റോഡ്‌സ് അതോറിറ്റി നടപ്പിലാക്കാൻ തയ്യാറാണെന്ന് അൽ അറേബ്യ ചാനലിനോട് ഉറവിടങ്ങൾ വെളിപ്പെടുത്തി.

റോഡ് ഫീസിന് പകരമായി റോഡ് പദ്ധതികൾ സ്വീകരിക്കുന്നതിനും പരിപാലിക്കുന്നതിനും സ്വകാര്യമേഖലയുടെ പങ്കാളിത്തം റോഡ്‌സ് അതോറിറ്റി പരിശോധിക്കുന്നുണ്ടെന്നും അൽ അറബിയ ടിവി വൃത്തങ്ങൾ സ്ഥിരീകരിച്ചു.