സഊദിയിലെ ഫറസാൻ ദ്വീപുകളിൽ റോമൻ കാലത്തെ പുരാവസ്തുക്കൾ കണ്ടെത്തി – വീഡിയോ

0
2071

റിയാദ്: സഊദിയിലെ ജസാൻ നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഫറസാൻ ദ്വീപുകളിൽ എഡി രണ്ടും മൂന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള വളരെ പ്രധാനപ്പെട്ട ചരിത്ര ശേഷിപ്പുകൾ കണ്ടെത്തിയതായി സഊദി ഹെറിറ്റേജ് അതോറിറ്റി വെളിപ്പെടുത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫറസൻ ദ്വീപുകളിലെ സാംസ്കാരിക ആഴത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന പുരാവസ്തു ഗവേഷണ ഫലങ്ങൾ ലഭിച്ചതായി ട്വിറ്ററിലൂടെയാണ് ഹെറിറ്റേജ് അതോറിറ്റി വെളിപ്പെടുത്തിയത്. രാജ്യത്തിലെ സാംസ്കാരിക പൈതൃക സ്ഥലങ്ങൾ സർവേ ചെയ്യുന്നതിനും കുഴിക്കുന്നതിനും, അവ സംരക്ഷിക്കുന്നതിനും അവയിൽ നിന്ന് സാംസ്കാരികവും സാമ്പത്തികവുമായ വിഭവമായി പ്രയോജനം നേടുന്നതിനും ഹെറിറ്റേജ് അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവിടെ ഗവേഷണം നടത്തിയത്.

പാരീസ് I സർവ്വകലാശാലയുമായി സഹകരിച്ച് നടത്തിയ ശാസ്ത്രസംഘത്തിന്റെ ഗവേഷണത്തിന്റെയും ഉത്ഖനനത്തിന്റെയും ഫലമാണ് പുരാവസ്തു കണ്ടെത്തലുകൾ. എഡി രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ നിരവധി വാസ്തുവിദ്യാ പ്രതിഭാസങ്ങളും പുരാവസ്തുക്കളുമാണ് ഇവിടെ കണ്ടെത്തിയത്.

കിഴക്കൻ റോമൻ സാമ്രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു പ്രശസ്ത റോമൻ ഗോമേദക മുദ്ര കണ്ടെത്തിയവയിൽ പ്രധാനമാണ്. ചെമ്പ് അലോയ് കൊണ്ട് നിർമ്മിച്ച ഒരു മടക്കിയ റോമൻ കവചവും, കൂടാതെ റോമൻ കാലഘട്ടത്തിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന “ലോറിക്ക സ്ക്വാമാറ്റ” ഇനത്തിൽ പെട്ട മറ്റൊ പുരാ വസ്തുവും കണ്ടെത്തി. ഒരു ചെറിയ ശിലാ പ്രതിമയുടെ തലയും ചില പുരാതന, ഇസ്‌ലാമിക നാണയങ്ങളും കണ്ടെത്തിയതായി ഹെറിറ്റേജ് അതോറിറ്റി സൂചിപ്പിച്ചു.

കണ്ടെത്തിയ വസ്തുക്കളുടെ ചിത്രങ്ങളും ഹെറിറ്റേജ് അതോറിറ്റി പുറത്തിറക്കിയ വീഡിയോയും കാണാം👇