തൊഴിലന്വേഷകരായ സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ: സഊദിയിൽ ഒരാൾ അറസ്റ്റിൽ

0
1284

റിയാദ്: തൊഴിലാന്വേഷകരായ നിരവധി സ്ത്രീകളെ കബളിപ്പിച്ചതായി തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് ജോലി അന്വേഷിക്കുന്ന സ്ത്രീകളെ കണ്ടെത്തി ബ്ലാക് മെയിൽ ചെയ്തതായി കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഔദ്യോഗിക രേഖകളുടെയും ദേശീയ ഐഡന്റിറ്റിയുടെയും ഫോട്ടോകൾ പ്രതി ഇടകളിൽ നിന്ന് കാണിക്കളാക്കിയായിരുന്നു ബ്ലാക് മെയിലിങ്. കൂടാതെ, സ്വകാര്യ വിവരങ്ങളും വ്യക്തിഗത ഫോട്ടോകളും പ്രതി ഇരകളോട് ആവശ്യപ്പെടുകയും തുടർന്ന് അവ തന്റെ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും മോശമായ ആവശ്യങ്ങൾക്കായി അവരെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതിയെ അറസ്റ്റു ചെയ്യുകയും ഇയാൾക്കെതിരെ പൊതു കേസ് ഫയൽ ചെയ്യുകയും ചെയ്തതെന്നും ഇക്കാര്യത്തിൽ കടുത്ത ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

അറസ്റ്റ് ആവശ്യമായി വരുന്ന പ്രധാന കുറ്റകൃത്യങ്ങളിൽ ഒന്നാണ് ഇത്തരം പ്രവൃത്തികൾ എന്ന് അധികൃതർ കൂട്ടിച്ചേർത്തു. കൂടാതെ, വ്യക്തിപരമായ വിവരങ്ങൾ സംരക്ഷിക്കാൻ എല്ലാവരോടും ആവശ്യപ്പെടുകയും ഔദ്യോഗിക അധികാരികൾക്കോ അംഗീകൃത ചാനലുകൾ വഴിയോ അല്ലാതെbഅത് മറ്റാർക്കും വെളിപ്പെടുത്തുകയോ നൽകുകയോ ചെയ്യരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.

വഞ്ചനക്കെതിരെ പോരാടുന്നത് തുടരുകയാണെന്നും, ആളുകളെ ചൂഷണം ചെയ്തും അവരുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കിയും അവരെ ദ്രോഹിക്കുകയോ ബ്ലാക്ക് മെയിൽ ചെയ്യുകയോ ചെയ്യുന്നവർ ആരായാലും അയാൾക്കെതിരെ കഠിനമായ ശിക്ഷകൾ പ്രയോഗിക്കാൻ യോഗ്യതയുള്ള കോടതിയിലേക്ക് റഫർ ചെയ്യുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.