ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിന്റെ കോൺസുലർ സംഘം തബൂക്ക്, യാമ്പു, തായിഫ് സന്ദർശിക്കുന്നു. സന്ദർശനങ്ങൾക്ക് നാളെ തുടക്കമാകും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓഗസ്ത് 5 വെള്ളിയാഴ്ച തബൂക്കിലും, ഓഗസ്ത് 12 വെള്ളിയാഴ്ച യാമ്പുവിലും ഓഗസ്ത് 19 വെള്ളിയാഴ്ച അബഹയിലും ഓഗസ്റ്റ് 24 ബുധൻ ജിസാനിലും ഓഗസ്ത് 26 വെള്ളിയാഴ്ച ത്വാഇഫിലും ആണ് സംഘം സന്ദർശിക്കുക.
തബൂക്കിൽ മദീന റോഡ് ബഹസ് ദോളിക്കു സമീപം ഇസ്തിറാഹ റോഡിലും യാമ്പുവിൽ കിംഗ് അബ്ദുൽ അസീസ് റോഡിലെ ഹയാത്ത് റിദ്‌വ ഹോട്ടലിലും, ത്വായിഫിൽ അൽജെയ്ഷ് റോഡിലെ ഗ്രീൻ വില്ലേജിലും ആണ് സംഘം തങ്ങുക.
തബൂക്ക്, യാംബു, ത്വാഇഫ് എന്നിവിടങ്ങളിൽ പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ സേവനങ്ങളും അബ്ഹയിലും ജിസാനിലും അറ്റസ്റ്റേഷൻ സേവനങ്ങൾ മാത്രവും ആണ് ലഭ്യമാകുക.
ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ : തബൂക് – 727447331/055131806), യാമ്പു – +966 143914567, ത്വായിഫ് – 0568888671. ജിസാൻ – +966173224459.
പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ സേവനങ്ങൾ സംഘത്തിൽനിന്നു ലഭിക്കും. സേവനം ആവശ്യമായവർ മുൻകൂട്ടി അനുമതി തേടണം. https://services.vfsglobal.com/sau/en/ind/bookanappointment എന്ന ലിങ്കിൽ കയറിയാണ് രജിസ്ട്രേഷൻ നടത്തി മുൻകൂട്ടിയുള്ള അനുമതി തേടേണ്ടത്.




