ഈയാഴ്ച നാട്ടിൽ പോകാനിരിക്കെ മലയാളി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു

0
2740

റിയാദ്​: നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടെ മലയാളി റിയാദിൽ കുഴഞ്ഞു വീണ്​ മരിച്ചു. കൊല്ലം കടയ്​ക്കൽ കിഴക്കുംഭാഗം പള്ളിക്കുന്നുംപുറം സൽമാൻ മൻസിലിൽ മുഹമ്മദ്​ അനസ്​ (43) ആണ്​ മരിച്ചത്​.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈയാഴ്​ച നാട്ടിൽ പോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. റിയാദിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് ആണ് മരണം.

ബുധനാഴ്​ച പുലർ​ച്ചെ റിയാദ്​ ശിഫയിലെ ജോലി ​സ്ഥലത്ത്​ വെച്ചാണ്​ കുഴഞ്ഞുവീണത്​. താമസസ്ഥലത്തുനിന്ന്​ പോകു​മ്പോൾ തന്നെ ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നത്രെ. ഡ്രൈവറും മേശനുമായി ജോലി ചെയ്​തു വരികയായിരുന്നു ഇദ്ദേഹം

ഭാര്യ: ഷീജ, മക്കൾ: സൽമാൻ, ഫർഹാൻ, ഇർഫാൻ. സഹോദരങ്ങൾ: താഹിർ, ശറഫുദ്ദീൻ, നിസാം, ഹലീം, നദീറ.

ഹാഇലിൽ ജോലി ചെയ്യുന്ന സഹോദരൻ ഹലീം വിവരമറിഞ്ഞ്​ റിയാദിലെത്തിയിട്ടുണ്ട്​. മൃതദേഹം റിയാദിൽ ഖബറടക്കാൻ അദ്ദേഹത്തോടൊപ്പം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ദീഖ്​ തുവ്വൂർ രംഗത്തുണ്ട്​.