തിളച്ചുകൊണ്ടിരുന്ന കഞ്ഞിപ്പാത്രത്തിലേക്കു വീണു; യുവാവിന് ദാരുണാന്ത്യം! – വീഡിയോ

0
10048

മധുര: തമിഴ്‌നാട്ടില്‍ തിളച്ചുകൊണ്ടിരുന്ന കഞ്ഞിപ്പാത്രത്തിലേക്ക് വീണ് യുവാവ് മരിച്ചു. മുത്തുകുമാര്‍ എ മുരുകന്‍ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ മാസം 29 നാണ് അപകടമുണ്ടായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഞ്ഞി തിളച്ചുകൊണ്ടിരുന്ന വലിയ പാത്രത്തിലേക്ക് യുവാവ് വീഴുകയായിരുന്നു. ശരീരത്തിന്റെ 65 ശതമാനവും പൊള്ളലേറ്റ യുവാവ് ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

‘ആടി വേലി’ ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കഞ്ഞി നല്‍കാറുണ്ട്. ഇത്തരത്തില്‍ കഞ്ഞി തയ്യാറാക്കുന്ന പാത്രത്തിലേക്ക് അബദ്ധത്തില്‍ യുവാവ് വീഴുകയായിരുന്നു.‘ആടി വേലി’ ആഘോഷത്തിനിടയാണ് അപകടമുണ്ടായത്. ആഘോഷങ്ങളുടെ ഭാഗമായി െപാതുജനങ്ങൾക്ക് കഞ്ഞി വിതരണം ചെയ്യുന്നത് ഇവിടെ പതിവാണ്. ഇത്തരത്തിൽ കഞ്ഞി തയാറാക്കുന്ന വലിയ പാത്രത്തിലേക്ക് യുവാവ് അബദ്ധത്തിൽ വീഴുകയായിരുന്നു. പാചകക്കാരെ സഹായിക്കുന്നതിനിടെ തലകറങ്ങി തിളച്ചുകൊണ്ടിരുന്ന കഞ്ഞിപ്പാത്രത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു.

വീഡിയോ👇