അ​വ​സാ​ന മ​ല​യാ​ളി ഹ​ജ്ജ് സം​ഘവും മക്കയിൽ നിന്ന് യാത്രയായി, യാ​ത്ര​യ​യ​പ്പ് ന​ൽ​കി കെഎംസിസി

0
1479

മക്ക: ഈ വർഷത്തെ വിശുദ്ധ ഹ​ജ്ജ്ക​ർ​മം പൂർത്തിയാക്കി മുഴുവൻ മലയാളി ഹാജിമാരും മക്കയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാരും മക്കയിൽ നിന്ന് നാട്ടിലേക്കുള്ള അവരുടെ യാത്രയുടെ അന്തിമ ഒരുക്കത്തിലാണ്. ഇതോടെ മക്ക ഉംറ തീർഥാ​ട​കരുടെ തിരക്കിലേക്കമർന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മ​ക്ക​യി​ൽ ​നി​ന്ന് നെടുമ്പാശ്ശേരിയിലേക്ക് യാത്ര​യാ​യ അ​വ​സാ​ന തീ​ർ​ഥാ​ട​ക​ സംഘത്തി​ന് മ​ക്ക കെ.​എം.​സി.​സി യാത്രയയ​പ്പ് ന​ൽ​കി. കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി വ​ന്ന 304 അം​ഗ സം​ഘ​ത്തി​നാ​ണ് യാത്രയ​യ​പ്പ് ന​ൽ​കി​യ​ത്. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ നി​ന്ന് 21ാ മ​ത്തെ വി​മാ​ന സ​ർ​വി​സി​ൽ എത്തി​യ​താ​യി​രു​ന്നു ഈ ​സം​ഘം. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ബി​ൽ​ഡി​ങ് ന​മ്പ​ർ 205ൽ​നി​ന്നാ​ണ് സം​ഘം യാ​ത്ര​തി​രി​ച്ച​ത്.

കേ​ര​ള വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് വ​ള​ന്റി​യ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് റ​ഊ​ഫ്, മു​ഹ​മ്മ​ദ് ഫാ​രി​സ്, ത​മി​ഴ്നാ​ട് വ​നി​ത വളന്റിയ​ർ നി​ജാ​മ എ​ന്നി​വ​ർ യാ​ത്ര​യി​ൽ കൂ​ടെ​യു​ണ്ട്.

യാ​ത്ര​യ​യ​പ്പ് സം​ഗ​മ​ത്തി​ന് മ​ക്ക കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, ട്ര​ഷ​റ​ർ സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൽ, മു​സ്ത​ഫ മു​ഞ്ഞ​കു​ളം, കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി മെം​ബ​ർ ഡോ: ഐ.​പി. അ​ബ്ദു​സ​ലാം എ​ന്നി​വ​രും മ​ക്ക കെ.​എം.​സി.​സി​യു​ടെ വ​ള​ന്റി​യ​ർ​മാ​രും നേ​തൃ​ത്വം ന​ൽ​കി.