റിയാദ്: കോഴിക്കോട് സ്വദേശി റിയാദിൽ മരണപ്പെട്ടു. കോഴിക്കോട് കാപ്പാട് കാച്ചിലോടി സ്വദേശി അബൂബക്കർ (40) ആണ് റിയാദ് കിംഗ് സഊദ് യൂണിവേഴ്സിറ്റി മെഡിക്കൽ സിറ്റിയിൽ മരണപ്പെട്ടത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പരേതരായ മൊയ്തീൻ കോയ, റുഖിയ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സൗദാബി
നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ ഹുദവി എന്നിവർ രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ ഖബറടക്കും




