സഊദിയിൽ വീടിന് ഇടിമിന്നലേറ്റു യുവതി മരിച്ചു, 22 കാരിയായ മറ്റൊരു മകൾക്ക് പരിക്ക്

0
2615

റിയാദ്: സഊദി അറേബ്യയിൽ വീടിന് ഇടിമിന്നലേറ്റു 27 കാരിയായ യുവതി മരിച്ചു. ജസാൻ മേഖലയുടെ കിഴക്ക് അൽ അയ്ദാബി ഗവർണറേറ്റിൽ ആണ് സംഭവം. സംഭവത്തിൽ 22 കാരിയായ മറ്റൊരു മകൾക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ ഇടിമിന്നലാണ് സ്വദേശിയുടെ വീട്ടിൽ താമസിക്കുന്ന പെൺകുട്ടി മരിക്കുകയും മറ്റൊരു മകൾക്ക് പരിക്കേൽക്കുകയും ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയോടെ അൽ അയ്ദാബി ഗവർണറേറ്റിൽ മഴ പെയ്തിരുന്നു. ശക്തമായ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായി. അതിനിടെ ശക്തമായ ഒരു ഇടിമിന്നൽ തൻ്റെ വീടിനെ നേരെയും ഉണ്ടായി. ഇതിൽ തൻ്റെ 27 വയസ്സുള്ള മകൾ മരിച്ചുവെന്നും 22 കാരിയായ മറ്റൊരു മകൾക്ക് പരിക്കേൽക്കുകയും ചെ്യതുവെന്നും പെൺകുട്ടികളുടെ പിതാവായ മുഹമ്മദ് അൽ ഗസ്‌വാനി പറഞ്ഞു.

രണ്ട് പേരെയും ഉടൻ തന്നെ അൽ അയ്ദാബി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂത്ത മകൾ മരിച്ചതായി സ്ഥിരീകരിച്ചു. ഇളയ മകൾക്ക് വൈദ്യ സഹായം നൽകിയ ശേഷം വീട്ടിലേക്ക് തിരിച്ചു പോന്നിട്ടുണ്ട്. മരിച്ച മകളുടെ മയ്യിത്ത് ശനിയാഴ്ച ദുഹർ നിസ്കാരത്തിന് ശേഷം മറവ് ചെയ്തതായും പിതാവ് മുഹമ്മദ് അൽ ഗസ്‌വാനി പറഞ്ഞു.