സഊദി ഗെയിംസ് മത്സര സംവിധാനം മാറുന്നു, ചരിത്രത്തിലെ ഏറ്റവും വലിയ ദേശീയ കായിക പരിപാടിയുടെ തിയ്യതികൾ പുറത്ത് വിട്ടു

അത്‌ലറ്റുകൾക്ക് 200 മില്യൺ റിയാലിൽ അധികവും ക്ലബ്ബുകൾക്ക് 1.5 മില്യൺ റിയാലും സമ്മാനങ്ങൾ

0
978

റിയാദ്: സഊദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദേശീയ കായിക പരിപാടി 2022 ഒക്ടോബർ 27 മുതൽ നവംബർ 7 വരെ നടക്കുമെന്ന് ഉദ്ഘാടന സഊദി ഗെയിംസിന്റെ പരമോന്നത സംഘാടക സമിതി അറിയിച്ചു.  2020 മാർച്ച് നടക്കേണ്ടിയിരുന്ന പരിപാടി കൊവിഡ് 19 മഹാമാരി കാരണം മാറ്റിവെക്കുകയായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി ഗെയിംസിന്റെ തുടക്കം സഊദി കായിക ചരിത്രത്തിലെ നാഴികക്കല്ലും ഗയിം വ്യവസായത്തിന് സർക്കാരിന്റെ അംഗീകാരവുമാണെന്ന് പ്രഖ്യാപന വേളയിൽ കായിക മന്ത്രിയും സഊദി അറേബ്യൻ ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു.

13 മേഖലകൾ പരസ്പരം മത്സരിച്ച മുൻ സംവിധാനം അവലോകനം ചെയ്തതിൽ കണ്ടെത്തിയ സഊദി ഗെയിംസിലേക്ക് അത്‌ലറ്റുകളെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള ഔദ്യോഗിക പ്രാദേശിക ഭരണസമിതികളുടെ അഭാവം പരിഹരിച്ചാണ് ദേശീയ കായിക പരിപാടി നടപ്പിലാക്കുന്നത്.

15-ലധികം വ്യത്യസ്ത കായിക ഇനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന 100 ലധികം സജീവ ക്ലബ്ബുകൾ ഇന്ന് സജീവമാണ്. ഈ മാറ്റം ക്ലബ്ബുകളെ അതിന്റെ വിവിധ കായിക ഇനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിക്കുന്ന ഒരു ചാലകമായി വർത്തിക്കുമെന്നും രാജകുമാരൻ അദ്ദേഹം പറഞ്ഞു.

ഒരു വർഷം മുമ്പ് ആരംഭിച്ച എലൈറ്റ് അത്‌ലറ്റ്‌സ് പ്രോഗ്രാമിലൂടെ പുതിയ കായിക നായകന്മാരെ സൃഷ്ടിക്കുക എന്നതാണ് സഊദി ഗെയിമിലെ പ്രാഥമിക ലക്ഷ്യം. പുതിയ പ്രതിഭകളെ കണ്ടെത്തുകയും കോണ്ടിനെന്റൽ, ഇന്റർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവരെ ശാക്തീകരിക്കാൻ പ്രതിജ്ഞാബദ്ധരാവുകയും ചെയ്യുകയും സഊദി അറേബ്യ ലക്ഷ്യമിടുന്നുണ്ടെന്നും അബ്ദുൽ അസീസ് രാജകുമാരൻ കൂട്ടിച്ചേർത്തു.

നേരത്തെ പ്രഖ്യാപിച്ച പ്രാദേശിക സംവിധാനത്തിന് പകരം ക്ലബ്ബുകൾ മത്സരിക്കുന്നതോടെ, തലസ്ഥാനമായ റിയാദിൽ ആതിഥേയത്വം വഹിക്കുന്ന ഗെയിമുകളുടെ സംവിധാനങ്ങളിൽ മാറ്റം വരുത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. 45 വ്യക്തിഗത, ടീം കായിക ഇനങ്ങളിലായി ഇരുന്നൂറിലധികം ക്ലബ്ബുകൾ സഊദി ഗെയിംസിൽ മത്സരിക്കും.

മെഡലുകൾക്ക് പുറമേ, അത്‌ലറ്റുകൾക്ക് 200 മില്യൺ റിയാലിൽ കൂടുതലുള്ള റെക്കോർഡ് സമ്മാനങ്ങൾക്കായി മത്സരിക്കും, ഒന്നാം സ്ഥാനം നേടുന്ന ക്ലബ്ബുകൾക്ക് 1 മില്യൺ റിയാലും റണ്ണേഴ്‌സ് അപ്പിന് 350,000 റിയാലും മൂന്നാം സ്ഥാനക്കാർക്ക് 100,000 റിയാലും ലഭിക്കും. കൂടാതെ, വ്യക്തിഗത കായിക ഇനങ്ങളിൽ, യഥാക്രമം സ്വർണ്ണം, വെള്ളി, വെങ്കലം എന്നിവയ്ക്ക് ഒരേ സമ്മാനങ്ങൾ ആയിരിക്കും നൽകുക.

കൂടാതെ, അമച്വർ അത്ലറ്റുകൾക്കും വ്യക്തികൾക്കും വ്യക്തിഗത കായിക ഇനങ്ങളിൽ സഊദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ അവരെ അനുവദിക്കും. ജൂലായ് 31-ന് ആരംഭിച്ച് ഓഗസ്റ്റ് 7 വരെ ട്രയലുകൾക്കായി രജിസ്റ്റർ ചെയ്യുന്നതിലൂടെയാണിതിന് അനുവാദം നൽകുക. യഥാസമയം പ്രഖ്യാപിക്കുന്ന ഷെഡ്യൂൾ അനുസരിച്ച് 22 കായിക ഇനങ്ങളിൽ ഓഗസ്റ്റ് 15 നും സെപ്റ്റംബർ 10 നും ഇടയിൽ ട്രയലുകളും നടക്കും.