തവക്കൽനയിൽ പുതിയ അപ്ഡേറ്റ്; ‘ടാസ്‌ക് അവലോകന സേവനം’

0
2325

റിയാദ്: തവക്കൽനയിൽ പുതിയ സേവനം ആരംഭിച്ചതായി ആപ്ലിക്കേഷൻ അറിയിച്ചു. ടാസ്‌ക് അവലോകന സേവനമാണ് പുതുതായി ആപ്പിൽ ചേർത്തത്. ഇത് സംബന്ധിച്ച് തവക്കൽനാ വിശദീകരണം നൽകി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തങ്ങളുടെ രേഖകളുടെ കാലാവധി ഓർമ്മപ്പെടുത്തുന്ന സംവിധാനമാണ് പുതുതായി കൂട്ടിച്ചേർത്തത്. എക്സ്പയർ ആയതോ ഉടൻ എക്സ്പയർ ആകുന്നതോ ആയ ഇഖാമ, ലൈസൻസ് പോലുള്ള രേഖകൾ പുതുക്കുന്നതിനെ കുറിച്ച് ഉപയോക്താവിനെ ഓർമ്മിപ്പിക്കാൻ ടാസ്ക് സേവനം അനുവദിക്കുന്നുവെന്ന് തവക്കൽനാ വ്യക്തമാക്കി.

സേവനം ഹോം പേജിൽ പ്രവേശിക്കുന്നതോടെ ലഭ്യമാകുമെന്ന്   തവക്കൽനാ സൂചിപ്പിച്ചു. നിലവിൽ സർവീസ് ലഭ്യമാകാത്തവർക്ക് ആപിന്റെ പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുന്നതോടെ സേവനം ലഭ്യമാകും.

അതേ സമയം തവക്കൽനായിലെ റിലീജ്യസ് സർവീസിലെ മനാസിക്, ഖിബ് ല ഡയറക്ഷൻ, ഹോളി ഖുർ ആൻ, പ്രയർ ടൈം തുടങ്ങിയ സേവനങ്ങൾ ഏറെ ശ്രദ്ധേയവും ഉപകാരവുമാണ്.