യു.എ.ഇ യിലെ മഴക്കെടുതി: ആറ് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി

0
3653

അബുദാബി: യുഎഇ യിലുടനീളം കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മഴക്കെടുതിയിലും ആറ് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ ഏത്സ രാജ്യക്കാരാണെന്ന് വ്യക്തമല്ല.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റാസൽഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

ഈ എമിറേറ്റുകളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളപ്പൊക്കത്തിൽ വീടുകൾ തകർന്ന നിരവധി പേരെ അഭയകേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്.

റെക്കോഡ് ഭേദിച്ച മഴയടക്കം രണ്ട് ദിവസത്തെ പ്രതികൂല കാലാവസ്ഥയ്ക്കാണ് യുഎഇ സാക്ഷ്യം വഹിച്ചത്. കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത മഴയാണ് ഇവിടെ ലഭിച്ചതെന്നാണ് കണക്കുകൾ.

രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ, നിർത്താതെ പെയ്യുന്ന മഴ അടിസ്ഥാന സംവിധാനങ്ങലിലെല്ലാം നാശം വിതച്ചോടെ ജനങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലായി. ഫുജൈറയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്.