റിയാദ്: ബൂക്കിലെ ഗ്രാമത്തിൽ ഒട്ടകയോട്ട മത്സരത്തിൽ പങ്കെടുക്കുന്നതിനിടയിൽ വിളറി പിടിച്ചോടിയ ഒട്ടകപ്പുറത്ത് കുടുങ്ങിയ ബാലനെ സഊദി പൗരൻ സാഹസികമായി രക്ഷപ്പെടുത്തി. മുഹമ്മദ് അൽ വാബ്സി എന്ന പൗരനാണ് ഒട്ടകയോട്ട മത്സരത്തിൽ പങ്കെടുക്കുന്നതിനിടയിൽ വിറളിപിടിച്ച് ഓടിയ ഒട്ടകപ്പുറത്ത് നിന്ന് കുട്ടിയെ കാറിലിരുന്ന് രക്ഷപ്പെടുത്തിയത്. സാഹസിക രംഗം സോഷ്യൽ മീഡിയയിൽ വൈറലായി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓടുന്ന ഒട്ടകത്തിന്റെ പുറത്ത് നിന്ന് ബാലൻ നിയന്ത്രണം വിട്ട് താഴെ വീണ് തൂങ്ങിക്കിടന്ന ഘട്ടത്തിലായിരുന്നു മുഹമ്മദ് വാബ്സി രക്ഷകനായെത്തിയത്. ഒട്ടകത്തിന് വയറിന് താഴെ പിറക് വശത്തെ രണ്ട് കാലുകൾക്കിടയിൽ ബാലൻ തൂങ്ങി കിടക്കുന്ന ഘട്ടത്തിൽ മുഹമ്മദ് അൽ വാബ്സി നടത്തിയ രക്ഷാ പ്രവർത്തനം വിജയം കണ്ടു.
ഒട്ടകത്തിൻ്റെ കൂടെ സമാന്തരമായി കാറോടിച്ച് ഒട്ടകത്തിൻ്റെ കടിഞ്ഞാൺ പിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും ആ ശ്രമം ഫലം കണ്ടില്ല. ഒട്ടകം അതി വേഗം കുതിച്ചുകൊണ്ടിരുന്നു. തുടർന്ന് കുട്ടിയെ രക്ഷിക്കാനായി മുഹമ്മദ് അൽ വാബ്സി കാറിൽ നിന്ന് കടിഞ്ഞാൺ പിടിച്ച് കൊണ്ട് തന്നെ പുറത്തേക്ക് ചാടുകയും ഒട്ടകത്തെ തടയുകയും ചെയ്യുകയായിരുന്നു. ജീവൻ പണയം വെച്ച് നടത്തി ഈ ശ്രമമാണ് തുണയായത്.
ഇതോടെ വിറളിപിടിച്ച് ഓടിയ ഒട്ടകത്തിൽ നിന്നും കുട്ടിയെ രക്ഷിച്ച മുഹമ്മദിനെ ആളുകൾ പ്രശംസിക്കുകയും സമ്മാനങ്ങൾ നൽകി അഭിനന്ദിക്കുകയും ചെയ്തു.
വൈറലായ ആ വീഡിയോ കാണാം.