റിയാദ്: സഊദി അറേബ്യയിലെ അസീർ മേഖലയിൽ കനത്ത മഴ തുടരുന്നു. മേഖലയിലെ ചില താഴ്‌വാരകളും പാറക്കെട്ടുകളും, റോഡുകളും തെരുവുകളും വെള്ളത്തിനടിയിലായി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബഹ നഗരവും അൽ-മജർദ, തനുമ, റിജാൽ അൽമ, അൽ-നമസ്, താരിബ്, തത്‌ലീത്ത്, മഹായേൽ, ഖാമിസ് മുഷൈത്, അൽ-അമോഹ് എന്നീ ഗവർണറേറ്റുകളിലും തരക്കേടില്ലാത്ത മഴയാണ് പെയ്യുന്നത്.
അസീർ, നജ്‌റാൻ, ജസാൻ, അൽ ബാഹ, മക്ക എന്നീ പ്രദേശങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യതയും ഇടത്തരം മുതൽ കനത്ത മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് (ചൊവ്വാഴ്‌ച) മുതൽ അടുത്ത ശനിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫോട്ടോകളും വീഡിയോയും കാണാം 👇
