ലഹരിമരുന്ന് കള്ളക്കടത്ത്: ഇന്ത്യക്കാരന് വധ ശിക്ഷ

0
2590

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്ന് കള്ളക്കടത്ത് നടത്തിയ പ്രവാസി ഇന്ത്യക്കാരന് വധ ശിക്ഷ വിധിച്ചു. ക്രിമിനല്‍ കോടതിയാണ് പ്രതിയെ തൂക്കിലേറ്റാന്‍ വിധിച്ചത്. 11,000 ദിനാര്‍ മൂല്യമുള്ള ലഹരിമരുന്നാണ് ഇയാള്‍ കടത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യൂറോപ്യന്‍ രാജ്യത്ത് നിന്നും പോസ്റ്റല്‍ മാര്‍ഗമാണ് ലഹരിമരുന്ന് അടങ്ങിയ പാര്‍സല്‍ കുവൈത്തിലെത്തിയത്. ഒരു കിലോയിലേറെ ഹഷീഷ് കുവൈത്തിലെത്തിച്ചതായി പ്രതി സമ്മതിച്ചിരുന്നു. കസ്റ്റംസിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടാന്‍ ചോക്കലേറ്റ് ബോക്സില്‍ ഒളിപ്പിച്ചാണ് ഇവ രാജ്യത്തെത്തിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.