സഊദിയിൽ ഇലക്ട്രിക് ഷോപ്പിൽ തീപ്പിടുത്തം, മലയാളി മരിച്ചു

0
7216

ദമാം: സഊദിയിൽ കടയിൽ തീപിടിച്ച് മലയാളി മരിച്ചു. പാലക്കാട് കാരാകുർശ്ശി വക്കടപ്പുറം എളംപുലശേരി സ്രാമ്പിക്കൽ നാസർ ആണ് മരണപ്പെട്ടത്. 57 വയസായിരുന്നു. കിഴക്കൻ സഊദിയിലെ ജുബൈൽ ബലദിലാണ് ദാരുണ അപകടം നടന്നത്. ജബൽ സ്ട്രീറ്റിലെ സ്വകാര്യ സ്ഥാപനത്തിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ പലരും ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടക്കുള്ളിലെ തീപിടുത്ത സംഭവം പുറത്തറിയുന്നത്. പിന്നീട് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണെന്നാണ് വിവരം.

30 വർഷമായി സഊദിയിൽ പ്രവാസിയായ ഇദ്ദേഹം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുകയായിരുന്നു. സ്രാമ്പിക്കൽ അബ്ദുള്ളയാണ് പിതാവ്, സൈനബയാണ് മാതാവ്. ഭാര്യ: ഹലിയത് ബീഗം. മകൻ ബഹീജ് രണ്ടുമാസം മുമ്പ് മരിച്ചു. ബാസിം, സിത്തു എന്നിവരാണ് മറ്റുമക്കൾ.

മയ്യത്തുമായുള്ള നടപടികൾ ജുബൈലിലെ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.