തീർഥാടകർക്ക് മോശം സേവനം: അഞ്ച് ഉംറ കമ്പനികളുടെ ലൈസൻസ് സഊദി റദ്ദാക്കി

0
556

ജിദ്ദ: തീർഥാടകരോടുള്ള ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനും തീർഥാടകർക്കും സന്ദർശകർക്കും നൽകുന്ന ഉംറ സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകൾ ലംഘിച്ചതിനും അഞ്ച് ഉംറ കമ്പനികളുടെ ലൈസൻസ് സഊദി അറേബ്യൻ ഹജ്, ഉംറ മന്ത്രാലയം റദ്ദാക്കി. തീർത്ഥാടകർക്ക് മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അലംഭാവം നടത്തിയ കമ്പനികളുടെ ലൈസൻസ് റദ്ദ് ചെയ്‌തത്‌.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ നിരീക്ഷണങ്ങളും പരാതികളും സ്വീകരിക്കുന്നുവെന്നും തീർഥാടകരുടെ അനുഭവം സമ്പുഷ്ടമാണെന്ന് ഉറപ്പാക്കാൻ അവരുമായി ഉടനടി ഇടപെടുമെന്നും ശാന്തമായും അനായാസമായും കർമ്മങ്ങൾ നിർവഹിക്കുന്നതിന് ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ തീർത്ഥാടകർക്ക് നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. തീർത്ഥാടകരെ സേവിക്കുന്നതിൽ അലംഭാവമോ അശ്രദ്ധയോ ഉണ്ടാകരുതെന്നും മന്ത്രാലയമ തീർത്ഥാടകരെ സേവിക്കുന്ന കമ്പനികളോട് ആവശ്യപ്പെട്ടു.
.
ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിനും പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നതിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദേശങ്ങളിൽ നിന്ന് വരുന്ന തീർഥാടകർക്ക് വിസ നൽകാനുള്ള അപേക്ഷകൾ കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു, കൂടാതെ വിദേശ, ആഭ്യന്തര തീർഥാടകരുടെ ആദ്യ സംഘം ജൂലൈ 29ന് പണി ഭൂമിയിൽ എത്തും.

തീർഥാടകരുടെയും സന്ദർശകരുടെയും സുരക്ഷയും ആരോഗ്യവും നിലനിർത്തുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമുള്ള ആരോഗ്യ നടപടികൾ പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലവും ഊന്നിപ്പറഞ്ഞു.