കുവൈതിന് പുതിയ പ്രധാനമന്ത്രി, ശൈഖ് മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ്, പുതിയ സർക്കാറും ഉടൻ

0
842

കുവൈത്ത് സിറ്റി: കുവൈറ്റ് സിറ്റി: കുവൈറ്റിലെ അടുത്ത സര്‍ക്കാരിനെ നയിക്കാന്‍ മുന്‍ വിദേശകാര്യമന്ത്രിയും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവുമായ ശെയ്ഖ് മുഹമ്മദ് സബാഹ് സാലിം അസ്സ്വബാഹിനെ നിയമിച്ചതായി റിപ്പോര്‍ട്ട്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അറബി ദിനപ്പത്രമായ അല്‍ ഖബസാണ് ഇദ്ദേഹത്തെ അടുത്ത കുവൈറ്റ് പ്രധാനമന്ത്രിയായി നിയമിച്ചതായി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1965 മുതൽ 1977 വരെ കുവൈത്ത് ഭരിച്ചിരുന്ന 12-ാമത് അമീർ ശൈഖ് സബാഹ് അൽ സാലിം അസ്സബാഹിന്റെ നാലാമത്തെ മകനായി 1955ലാണ് ശൈഖ് മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് ജനിച്ചത്.

പ്രധാനമന്ത്രി പദത്തിലേക്ക് ഇദ്ദേഹത്തെ നിയമിച്ചു കൊണ്ട് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ മന്ത്രിമാരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അമീര്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. മുന്‍ അമീര്‍ ശെയ്ഖ് സബാഹ് അല്‍ സാലിം അല്‍ സബാഹിന്റെ മകനാണ് ശെയ്ഖ് മുഹമ്മദ് സബാഹ് സാലിം. 2003 മുതല്‍ 2011 വരെ കുവൈറ്റിന്റെ ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു ഇദ്ദേഹം. 10 വര്‍ഷത്തോളം അമേരിക്കയിലെ കുവൈറ്റ് അംബാസഡറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് അംഗങ്ങള്‍ കുറ്റവിചാരണക്ക് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് രാജിവെച്ചത്. അതിനു ശേഷം കാവല്‍ മന്ത്രിസഭയാണ് രാജ്യത്തുള്ളത്. പുതിയ പാര്‍ലമെന്റ് അംഗങ്ങളെ കണ്ടെത്തുന്നതിനായി പൊതു തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ കഴിഞ്ഞമാസം അമീര്‍ ആഹ്വാനം ചെയ്തിരുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുമ്പായി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കേണ്ടതിനാല്‍ താമസിയാതെ അവരെ നയിമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് വിലിയരുത്തപ്പെടുന്നത്.

കാലിഫോർണിയയിലെ ക്ലെയർമോണ്ട് കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഹാർവാഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും മിഡിൽ ഈസ്റ്റേൺ പഠനത്തിലും പി.എച്ച്.ഡി നേടി. ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി സ്ഥാനങ്ങൾ ശൈഖ് മുഹമ്മദ് വഹിച്ചിട്ടുണ്ട്. 1993 ൽ കുവൈത്ത് ഇദ്ദേഹത്തെ അമേരിക്കൻ അംബാസഡറായി നിയമിച്ചിരുന്നു. 2001 ഫെബ്രുവരി 14 വരെ വിദേശകാര്യ സഹമന്ത്രിയായി നിയമിതനാകുന്നതുവരെ അദ്ദേഹം ഈ സ്ഥാനം വഹിച്ചു. 2003 ജനുവരി മുതൽ ജൂലൈ വരെ അദ്ദേഹം ധനമന്ത്രിയായും സേവനമനുഷ്ഠിച്ചു. വിദേശകാര്യ മന്ത്രി എന്ന നിലയിൽ തന്റെ സ്ഥാനം നിലനിർത്തിക്കൊണ്ടു തന്നെ 2006 ഫെബ്രുവരി 11 ന് ശൈഖ് മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് ഉപപ്രധാനമന്ത്രിയായും നിയമിതനാവുകയായിരുന്നു.

അഴിമതിയിൽ പ്രതിഷേധിച്ച് 2011 ഒക്ടോബർ 18 ന് അദ്ദേഹം രാജിവെച്ചു. അതിനുശേഷം അദ്ദേഹം ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിൽ വിസിറ്റിങ് ഫെലോ ആയി ജോലി ചെയ്യുകയുമാണുണ്ടായത്.