റിയാദ്: സാമൂഹ്യ പ്രവർത്തകൻ മലപ്പുറം ചേറൂര്‍ മിനി കാപ്പില്‍ സ്വദേശി എന്‍.പി ഹനീഫ (54) നിര്യാതനായി. സാമൂഹിക പ്രവർത്തന രംഗത്ത് ഉണ്ടായിരുന്ന ഇദ്ദേഹം കെഎംസിസിയിലും സമസ്ത ഇസ്‌ലാമിക് സെന്ററിലും (എസ് ഐ സി) സജീവ സാനിധ്യമായിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പക്ഷാഘാതം ബാധിച്ച് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റിയാദിലും ജിദ്ദയിലും ദമാമിലും കെഎംസിസി, സമസ്ത ഇസ്‌ലാമിക് സെന്റര്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. സുബൈദയാണ് ഭാര്യ. മക്കള്‍: ശബീല്‍, സിബില.
മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകുന്നതിന് റിയാദ് കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് പുല്ലൂര്‍, നൗഷാദ് ചാക്കീരി, ഉമര്‍ അമാനത്ത് എന്നിവര്‍ രംഗത്തുണ്ട്.