ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസി ഏതാനും മാസങ്ങളായി നടത്തി വരുന്ന മെമ്പർഷിപ് ക്യാമ്പയിനിന്റെ ഭാഗമായി മെമ്പർഷിപ്പ് കാർഡിന്റെ ഔപചാരികമായ പ്രകാശന കർമ്മം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഗ്ലോബൽ കെഎംസിസി ഉപദേശക സമിതി ചെയർമാൻ ബക്കർ ഹാജിക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ ഭാരവാഹികളായ ഹംസക്കുട്ടി ഹാജി, സി. വി കുഞ്ഞു, ഒ. കെ കുഞ്ഞിപ്പ, ബഷീർ നെയ്യത്തൂർ, വി. കെ സൈദ്, ബാപ്പു ചേലക്കുത്ത്, റഷീദ് മാറാക്കര, മുഹമ്മദലി ആയപ്പള്ളി,മുഹമ്മദ് കരുപ്പായി, അക്ബർ ചെരട
തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്തുത മെമ്പർഷിപ് കാർഡ് ഉപയോഗിച്ച് കെഎംസിസി മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കും കോട്ടക്കൽ, വളാഞ്ചേരി, കാടാമ്പുഴ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ഡിസ്‌കൗണ്ട് ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ് ആയി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ അറിയിച്ചു.