ജിദ്ദ: സഊദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും വെള്ളിയാഴ്ച നടത്തിയ ചർച്ചയിൽ വിവിധ വിഷയങ്ങളിൽ നിരവധി കരാറുകളിൽ ഒപ്പുവെച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വർഷാവസാനത്തോടെ സഊദി അറേബ്യയ്ക്കും ഈജിപ്തിനുമിടയിലുള്ള തിറാൻ ദ്വീപിൽ നിന്ന് യുഎസ് സൈനികർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമാധാന സേനാംഗങ്ങൾ വിട്ടുപോകുമെന്നതാണ് പ്രധാന കരാറുകളിൽ ഒന്ന്.
സഊദിക്കും ഈജിപ്തിനുമിടക്ക് ചെങ്കടലിലുള്ള തിറാന്‍, സനാഫീര്‍ ദ്വീപുകളുടെ ഉടമസ്ഥാവകാശം 2017 ൽ ഈജിപ്ത് സഊദിക്ക് കൈമാറിയിരുന്നു.
അംഗരാജ്യങ്ങളായ സഊദി അറേബ്യയും കുവൈത്തും മുഖേന ആറ് രാജ്യങ്ങളുടെ ഗൾഫ് സഹകരണ കൗൺസിലിന്റെ ഇലക്ട്രിക് ഗ്രിഡ് ഇറാഖുമായി ബന്ധിപ്പിക്കുന്നതിനുള്ള കരാറും ഇതിൽ ഉൾപ്പെടുന്നു.
ജിദ്ദയിൽ നടന്ന ചർച്ചകൾക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ബൈഡൻ, ആഗോള ഊർജ സുരക്ഷയും ആവശ്യത്തിന് എണ്ണ വിതരണവും ഉറപ്പാക്കാൻ റിയാദിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ചർച്ച ചെയ്തതായും പറഞ്ഞു.
വിവിധ മേഖകളിലായി പതിനെട്ടു കരാറുകളിലാണ് സഊദിയിലെയും അമേരിക്കയിലെയും വിവിധ മന്ത്രാലയങ്ങൾ തമ്മിലും അമേരിക്കൻ കമ്പനികൾ തമ്മിൽ ഇന്നലെ ജിദ്ദയിൽ ഒപ്പ് വെച്ചത്.




