സൽമാൻ രാജാവുമായും കിരീടവകാശിയുമായും ജോ ബൈഡൻ കൂടിക്കാഴ്ച നടത്തി

0
3169

റിയാദ്: ദ്വിദിന സന്ദർശനത്തിനായി സഊദിയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിൽ ഇരു ഹറം മസ്ജിദ് സംരക്ഷകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവുമായി കൂടിക്കാഴ്ച നടത്തി. കിംഗ് ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി അറേബ്യയിലേക്ക് ജോ ബൈഡനെയും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സൽമാൻ സ്വാഗതം ചെയ്തു.

സഊദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും രണ്ട് സൗഹൃദ രാജ്യങ്ങളുടെയും വിവിധ മേഖലകളിലെ ജനങ്ങളുടെയും താൽപ്പര്യങ്ങൾ സേവിക്കുന്നതിന് അവയെ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരു രാഷ്ട്ര നേതാക്കളും അവലോകനം ചെയ്തു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തി.

സഊദി സ്റ്റേറ്റ് മന്ത്രിയും ദേശീയ സുരക്ഷാ ഉപദേശകനുമായ മുസാഈദ് ബിൻ മുഹമ്മദ് അൽഐബാൻ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ, യു.എസ് ദേശീയ സുരക്ഷാ ഉപദേശകൻ ജാക് സുള്ളിവൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ശനിയാഴ്ച ജിദ്ദയിൽ നടക്കുന്ന അറബ്-അമേരിക്കൻ, 43-ാമത് ജി.സി.സി ഉച്ചകോടികളിലും യു.എസ് പ്രസിഡന്റ് പങ്കെടുക്കും.

നേരത്തെ, കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽ എത്തിയ യുഎസ് പ്രസിഡന്റിനെ മക്ക മേഖല ഗവർണർ പ്രിൻസ് ഖാലിദ് അൽ ഫൈസൽ, യുഎസിലെ സഊദി അംബാസഡർ റിമ ബിന്റ് ബന്ദർ എന്നിവർ ചേർന്ന് സ്വീകരിച്ചു.