കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നീർച്ചുഴി സ്തംഭം; ഭീതി പരത്തുന്ന ദൃശ്യങ്ങൾ പുറത്ത് – വീഡിയോ

0
4933

കോഴിക്കോട്: വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി. ശക്തമായ ചുഴലിയിൽ നാല് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ബോട്ടുകളുടെ മേൽക്കൂര പാറിപ്പോയി. ഏകദേശം പതിനഞ്ചു മിനുട്ട് നേരമാണ് ചുഴലിക്കാറ്റ് വീശിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൃശൂരിലും ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. പുത്തൂർ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിലെ ഷീറ്റുകൾ പറന്നു പോയി. മേഖലയിൽ വ്യാപക കൃഷി നാശം സംഭവിച്ചു. ഇന്നലെ രാത്രിയാണ് ശക്തമായ കാറ്റുണ്ടായത്. ഈ കാറ്റിലാണ് നാശനഷ്ടം സംഭവിച്ചത്.

അതിനിടെ, സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് ആറ് ജില്ലകളിൽ നാളെ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 19 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ശക്തമായ മഴ സാധ്യതയുള്ള എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 17 നും ഇടുക്കി, മലപ്പുറം ജില്ലകളിൽ 18 നും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 19നും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വീഡിയോ👇