തീരുമാനം ചരിത്രപരം: എല്ലാ വിമാനക്കമ്പനികൾക്കും വ്യോമപാത തുറന്നുകൊടുക്കാനുള്ള സഊദി തീരുമാനത്തെ പ്രശംസിച്ച് ജോ ബൈഡൻ

0
1855

റിയാദ്: വ്യവസ്ഥകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കാനുള്ള സഊദിയുടെ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്വാഗതം ചെയ്തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അമേരിക്കൻ പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തിന്റെ തീരുമാനത്തെ ചരിത്രപരമെന്നും ഇത് വ്യക്തമായ സുമനസ്സുകളാണെന്നും ബൈഡൻ വിശേഷിപ്പിച്ചു.

ഇന്ന് സഊദിയിൽ എത്തുന്ന ബൈഡൻ രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ഈജിപ്ത്, ജോർദാൻ, ഇറാഖ് തുടങ്ങിയ രാഷ്ട്ര തലവന്മാർ പങ്കെടുക്കുന്ന ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കുകയും ചെയ്യും.

വ്യോമാതിർത്തി കടക്കുന്നതിനുള്ള വ്യവസ്ഥകളും ആവശ്യകതകളും നിറവേറ്റുന്ന എല്ലാ എയർ കാരിയറുകളിലേക്കും രാജ്യത്തിന്റെ വ്യോമാതിർത്തി തുറക്കാൻ തീരുമാനിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇന്ന് പ്രസ്താവനയിൽ അറിയിച്ചിരുന്നു.

ഇസ്‌റാഈൽ ഉൾപ്പെടെ എല്ലാ വിമാനകമ്പനികൾക്കും വ്യോമ പാത ഉപയോഗിക്കാം, വ്യോമ പാത പൂർണ്ണമായും തുറന്ന് സഊദി അറേബ്യ