ബൊളിവാർഡ് സിറ്റിയിലേക്ക് വരൂ… കാത്തിരിക്കുന്നത് 15 മില്യൺ ഡോളർ സമ്മാനങ്ങൾ, ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഗെയിംസിന് റിയാദിൽ തുടക്കമായി

0
1719

റിയാദ്: “യുവർ ഗേറ്റ്‌വേ ടു ദ നെക്സ്റ്റ് വേൾഡ്” എന്ന മുദ്രാവാക്യത്തോടെ റിയാദിലെ ബോളിവാർഡിൽ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഗെയിംസിന് തുടക്കമായി. മൊത്തം 15 മില്യൺ ഡോളർ സാമ്പത്തിക സമ്മാനങ്ങൾ വിതരണം ചെയ്യുന്ന ഗെയിമർമാരുടെ സീസൺ പ്രവർത്തനങ്ങൾക്ക് ഇന്നലെയാണ് റിയാദ് സിറ്റി ബൊളിവാർഡിൽ ആരംഭം കുറിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി ഫെഡറേഷൻ ഓഫ് ഇലക്‌ട്രോണിക് സ്‌പോർട്‌സ് സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്‌പോർട്‌സ്, ഇലക്ട്രോണിക് ഗെയിംസ് ഇവന്റാണ് ഗെയിമേഴ്‌സ് സീസൺ. സെപ്റ്റംബർ 8 വരെ എട്ട് ആഴ്ച നീണ്ടുനിൽക്കുന്നതാണ് ഗെയിമേഴ്‌സ് സീസൺ.

സഊദി അറേബ്യയിലെ 23.5 ദശലക്ഷത്തിലധികം ആളുകൾ ഗെയിമർമാരായി കണക്കാക്കുന്നുണ്ട്. ഇത് തകർപ്പൻ ഗെയിമേഴ്‌സ് 8 ഇവന്റിന് പ്രേരകമായി. സഊദി ഗെയിമിംഗ് കമ്മ്യൂണിറ്റിക്ക് ഈ ഫെസ്റ്റിവൽ അഭിമാനകരമാകുമെന്ന് സഊദി എസ്‌പോർട്‌സ് ഫെഡറേഷൻ പ്രതീക്ഷിക്കുന്നു.

ആയിരക്കണക്കിന് ഡ്രോണുകൾ, ആനിമേഷനുകൾ, ജലധാരകൾ, പടക്കങ്ങൾ എന്നിവ ഉപയോഗിച്ച് നിരവധി പെയിന്റിംഗുകൾ ഉൾപ്പെടുന്ന സർഗ്ഗാത്മക പ്രദർശനങ്ങളോടെ, ആഗോള ഇവന്റിലേക്ക് ആയിരക്കണക്കിന് സന്ദർശകരുടെ സാന്നിധ്യത്തിലാണ് സീസൺ അതിന്റെ പ്രവർത്തനങ്ങൾ തുറന്നത്. കൂടാതെ പ്രൊഫഷണൽ ഇ-സ്‌പോർട്‌സ് ടൂർണമെന്റുകൾ, വിനോദ ഷോകൾ, വർക്ക്‌ഷോപ്പുകൾ, ആഗോള സംഗീത കച്ചേരികൾ എന്നിവയുടെ ഒരു നിര അവതരിപ്പിക്കും.