ദമാം: സമസ്ത ഇസ്‌ലാമിക് സെന്റ്ർ ദമാം സിറ്റി കമ്മിറ്റി സംഘടിപ്പിച്ച കമ്മിറ്റി പെരുന്നാൾ കൂട്ടം ശ്രദ്ധേയമായി. പെരുന്നാൾ ദിവസം രവിലെ 5:30 ന് ദമാം ദാറുൽ അമാനിൽ സംഘടിപ്പിച്ച മുസാഫഹ, ഹലാവ, പ്രാർത്ഥന സദസ്സോടെ തുടക്കം കുറിച്ച പരിപാടി തൊട്ടടുത്ത ദിവസം രാവിലെ 5:30 വരെ നീണ്ടു നിന്നു. അനക് മസ്റയിൽ പൊൻപുലരി, തസ്‌കിയ സദസ്സോടെയാണ് സമാപിച്ചത്.
രണ്ട് വേദികളിൽ എഴോളം സെക്ഷനുകളായി നടന്ന ആഘോഷ പരിപാടികളിൽ കുടുംബങ്ങളടക്കം നൂറിലേറെ പേർ പങ്കെടുത്തു. തക്ബീർ ആരവറാലി, പതാക ഉയർത്തൽ, പാട്ടും പറച്ചിലും, നീന്തല്‍ മത്സരം, വടം വലി, കസേരക്കളി, കടംകഥ, ഷൂട്ഔട്ട്, ചെസ്റ്റ് റെസലിങ് തുടങിയ വിവിധ കലാകായിക സാംസ്കാരിക പരിപാടികൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചു.
ഉമര്‍അലി ഹസനി അറക്കൽ, ശിഹാബ് താനൂർ, അസീസ് മൂന്നിയൂർ, ഹുസൈൻ കഞ്ഞിപ്പുര, ശറഫുദ്ധീൻ കൊടുവള്ളി, സവാദ് ഫൈസി വർക്കല, മുസ്തഫ ദാരിമി, സകരിയ്യ ഫൈസി നൂറുദ്ധീൻ മൗലവി, അശ്റഫ് അഷ്റഫി, ശാഫി വെട്ടിക്കാട്ടിരി, ഷബീറലി അമ്പാടത്ത്, നാസർ കടമ്പഴിപ്പുറം, സ്വവഫ്‌വാൻ തിരൂർ, മഹാജിര്‍ കല്ലായി, സുബൈർ ഫൈസി വേങ്ങൂർ, ഹസ്ബുള്ള കരിപ്പമണ്ണ, ഷുക്കൂർ പുലയക്കോട്, യൂനുസ് കാപ്പാട്, ബാസിത്ത് ബീമാപ്പള്ളി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.




